Home>Post Delivery Care
FONT SIZE:AA

സൗന്ദര്യം വീണ്ടെടുക്കാന്‍

പ്രസവശേഷമുള്ള സൗന്ദര്യത്തെക്കുറിച്ച് ഇന്നത്തെ അമ്മമാര്‍ ഉല്‍ക്കണ്ഠയുള്ളവരാണ്. പ്രസവം സൗന്ദര്യത്തിന് മങ്ങലുണ്ടാക്കുമെന്ന് അവര്‍ ഭയക്കുന്നു. എന്നാല്‍ മുത്തശ്ശിവൈദ്യവും ആയുര്‍വേദവും ഇതിന് ചില പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. മുലപ്പാല്‍ കൊടുക്കുന്നത് അമ്മയെ ക്ഷീണിപ്പിക്കുമെന്ന് ഭയക്കുന്നവരുണ്ട്.

എന്നാല്‍ മുലപ്പാല്‍ പരിമാവധി കൊടുക്കണമെന്ന് എല്ലാ വൈദ്യശാസ്ത്രവും ഉപദേശിക്കുന്നു. കുഞ്ഞിന് ആവശ്യമായത്ര മുലപ്പാല്‍ പ്രകൃതി അമ്മയില്‍ ഒരുക്കിവെച്ചിട്ടുണ്ട്. അത് അമ്മയെ ക്ഷീണിപ്പിക്കുന്നില്ല. ഇക്കാലത്ത് നന്നായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും വേണമെന്നുമാത്രം. ഗര്‍ഭകാലത്തേക്കാള്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായിവരുന്നത് പാലൂട്ടുമ്പോഴാണെന്ന് ഓര്‍ക്കുക.

സ്തനങ്ങള്‍ തൂങ്ങുന്നതാണ് മറ്റൊരു സൗന്ദര്യപ്രശ്‌നം. പ്രസവശേഷവും സ്തനങ്ങള്‍ റൗക്കകൊണ്ട് ഇറുക്കികെട്ടുന്നത് ഇതിന് പരിഹാരമാണ്. ഗര്‍ഭകാലത്ത് സ്തനങ്ങള്‍ തൂങ്ങികിടക്കാന്‍ അനുവദിക്കരുത്. അതിന് സഹായകമാകുന്ന നിരവധി രൂപഭാവങ്ങളുള്ള ബ്രാകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
Tags- Postpartum beauty
Loading