മുലപ്പാല്‍ ഉണ്ടാക്കുകയെന്നതാണ് പ്രസവശുശ്രൂഷയില്‍ പ്രധാനം. രോഗവും ഉല്‍ക്കണ്ഠയും മുലപ്പാല്‍ കുറക്കും. തെങ്ങിന്‍ പൂക്കുല ലേഹ്യം, ഉള്ളിലേഹ്യം എന്നിവ മറ്റുഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം മുലപ്പാലും വര്‍ദ്ധിപ്പിക്കും. ഇവയുടെ പാചകവും കൂടുതല്‍ പ്രയോജനങ്ങളും പ്രത്യേകം കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. അതിയായി ക്ഷീണിച്ച അമ്മയ്ക്ക് മുലപ്പാല്‍ കുറയും. അതിനാല്‍ അമ്മയുടെ ആരോഗ്യം പ്രധാനമാണ്.
ശതാവരിക്കിഴങ് മുലപ്പാലുണ്ടാകാന്‍ ഏറെ സഹായകരമാണ്. ഇത് 15 ഗ്രാമെടുത്ത് അഞ്ചുഗ്രാം വീതം അമുക്കുരം, ഇരട്ടിമധുരം, കുറുന്തോട്ടിവേര് എന്നിവ ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് 125 മില്ലിയാക്കി പശുവിന്‍പാല്‍ തുല്യ അളവില്‍ ചേര്‍ത്ത് കുറുക്കി തണുപ്പിച്ച് കല്‍ക്കണ്ടം ചേര്‍ത്ത് കഴിക്കാം.