വിധിപ്രകാരം പ്രസവരക്ഷ ചെയ്യുന്ന, സാധാരണ പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ ആദ്യത്തെ ഒന്നരമാസത്തേക്കെങ്കിലും മറ്റുമരുന്നുകളുടെ ആവശ്യമില്ല. അയേണ്‍, കാത്സ്യം മുതലായവയുടെ ആവശ്യകത മുലയൂട്ടുന്ന സ്ത്രീകളില്‍ വളരെ അധികമാണെന്നുള്ളതുകൊണ്ട് അതിനുശേഷം ആറുമാസംവരെ അയേണ്‍, കാത്സ്യം ഗുളികകള്‍ കഴിക്കുന്നതാണുത്തമം.
പ്രസവത്തോടനുബന്ധിച്ച് അമിത രക്തസ്രാവം ഉണ്ടായവരും പരമ്പരാഗത മരുന്നുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തവരും അനീമിയ(രക്തക്കുറവ്) ഉള്ള സ്ത്രീകളും പ്രസവശേഷം ആറുമാസംവരെ തുടര്‍ച്ചയായി ഇത്തരം ഗുളികകള്‍ കഴിക്കേണ്ടതാണ്.