Home>Post Delivery Care
FONT SIZE:AA

വയറ്റത്ത് തുണി കെട്ടണോ?

വീതിയുള്ള തുണി പിരിച്ച്, വയറിന്റെ മധ്യഭാഗത്ത് മുറുക്കിക്കെട്ടുന്ന സമ്പ്രദായം പഴമക്കാരില്‍നിന്ന് പകര്‍ന്നുകിട്ടി ഇന്നും നിലനില്‍ക്കുന്നതായി കണ്ടിട്ടുണ്ട്. ഗര്‍ഭസമയത്തും പ്രസവവേളയിലും അയഞ്ഞുതൂങ്ങിയ വയറിലെ മാംസപേശികളെ ബലമായി തല്‍സ്ഥാനത്തുറപ്പിച്ചുനിര്‍ത്തി അതിന്റെ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുക എന്നതായിരിക്കാം അതിന്റെ ഉദ്ദേശ്യം.

ഗര്‍ഭപാത്രത്തിന്റെ അമിതവികാസം നിയന്ത്രിച്ച് രക്തസ്രാവം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യവും ഒരു പക്ഷേ, കൂടെയുണ്ടായിരിക്കാം. പ്രസവം കഴിഞ്ഞ സ്ത്രീക്ക് അത്യന്തം സൗകര്യപ്രദമായ ഈ ഉരുട്ടിക്കെട്ടല്‍ വാസ്തവത്തില്‍ ചെയ്യുന്നതെന്താണ്? കെട്ടിന്റെ ഭാഗത്തുമാത്രം മാസംപേശികളെ അകത്തേക്കമര്‍ത്തിവെക്കുകയും ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ട ഇരുഭാഗവും തുങ്ങിക്കിടക്കാന്‍ ഇടയാക്കുകയുമാണ് ഇതു ചെയ്യുന്നത്. വയറിന്റെ മാസംപേശികളെ അകത്തേക്കമര്‍ത്തിവെക്കുകയും ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ട ഇരുഭാഗവും തൂങ്ങിക്കിടക്കാന്‍ ഇടയാക്കുകയുമാണ് ഇതു ചെയ്യുന്നത്.

വയറിന്റെ മാംസപേശികളെ ഒന്നായി തല്‍സ്ഥാനത്തുറപ്പിച്ചു നിര്‍ത്തുന്നവിധത്തില്‍ തുണി പരത്തിക്കെട്ടുകയോ അല്ലെങ്കില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ 'ബൈന്‍ഡറു'കള്‍ വാങ്ങി ഉപയോഗിക്കുകയോ ആയിരിക്കും ഇതിന് നല്ലത്. അമിതമായ അളവില്‍ ചൂടുള്ള വെള്ളം വയറില്‍ ശക്തിയായി കുത്തിയൊഴിക്കേണ്ട് ആവശ്യമില്ല.
Tags- Stomach binder
Loading