Home>Kids Health>First Month
FONT SIZE:AA

ആദ്യ വര്‍ഷങ്ങള്‍ പ്രധാനം

കുഞ്ഞു ജനിച്ച് രണ്ടു വയസ്സാകുമ്പോഴേക്കും തലച്ചോറിന്റെ വളര്‍ച്ചയുടെ 75 ശതമാനവും പൂര്‍ത്തിയാവുന്നുവെന്നാണ് കണക്ക്. ആദ്യത്തെ രണ്ടു വര്‍ഷം പരമപ്രധാനമാണ്. ഈ സമയത്ത് അച്ഛനുമമ്മയും വേണ്ടത്ര പരിഗണനയും പ്രോത്സാഹനവും ലാളനയുമൊക്കെ വാരിക്കോരി നല്‍കണം.

പല കാരണങ്ങള്‍കൊണ്ടും കുട്ടിയുടെ ബുദ്ധിവളര്‍ച്ചയില്‍ അപാകങ്ങള്‍ വരാം-ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാവുന്ന ചിലയിനം രോഗങ്ങള്‍, മാസം തികയാതെയുള്ള പ്രസവം, ജനനഭാരം കുറഞ്ഞിരിക്കുക, പ്രസവസമയത്തുണ്ടാകുന്ന കുഴപ്പങ്ങള്‍, വേണ്ടത്ര പ്രാണവായു കിട്ടാതെ പോകല്‍, ജന്മനായുണ്ടാകുന്ന ചിലതരം രോഗങ്ങള്‍, പോഷകങ്ങളുടെയും ഹോര്‍മോണുകളുടെയും മറ്റും അപര്യാപ്തതകള്‍ അങ്ങനെ പലതും. ഇത്തരം പ്രശ്‌നങ്ങളേതെങ്കിലുമുണ്ടെങ്കില്‍ കൃത്യമായ പരിശോധനകളും, ഇതിനെ മറികടക്കാനുള്ള വഴികളും ലഭ്യമാക്കിയിരിക്കണം.

ബുദ്ധിവികാസകാര്യത്തിലും കഴിവതും നേരത്തേ പരിഹാരനടപടികളെടുക്കുന്നതാണ് അഭികാമ്യം.നല്ല പോഷകാഹാരം, കളിക്കാനും ഭാഷാശേഷി സ്വായത്തമാക്കാനുമുള്ള സൗഹൃദപരമായ അന്തരീക്ഷം ഒക്കെ ഒരുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിച്ചേ മതിയാവൂ.
Tags- Child development stages
Loading