Home>Kids Health>First Month
FONT SIZE:AA

കണ്‍മണി ഏഴാമത്തെ ആഴ്ചയിലേയ്ക്ക്‌

കൈകളും കാലുകളും യഥേഷ്ടം ചലിപ്പിക്കാന്‍ നങ്ങളുടെ കുഞ്ഞിന് ഇപ്പോള്‍ പ്രയാസമൊന്നുമില്ല. കാലിന്റെ ചലനം ആരു തടഞ്ഞാലും നില്‍ക്കില്ല. പൂര്‍വാധികം ശക്തിയില്‍ കാലുകള്‍ ചലിക്കും. അമ്മയുടെ ശബ്ദത്തോടുള്ള പ്രതികരണം വ്യക്തമാകാന്‍ തുടങ്ങുന്നതും ഇപ്പോഴാണ്. കുഞ്ഞ് അതിവേഗമുള്ള വളര്‍ച്ചയുടെ പാതയിലാണ്. അതിവേഗതയില്‍ത്തന്നെ തൂക്കവും കൂടും. തല ഉയര്‍ത്താനുള്ള ശ്രമവും ഇതോടെ തുടങ്ങുകയായി.

നിങ്ങള്‍ക്ക് മുലപ്പാല്‍ കുറവുണ്ടോ ? സാധാരണയായി അത്തരമൊരു സാധ്യത അത്യപൂര്‍വമാണ്. കുട്ടി ശരിയായ രീതിയില്‍ മുലകുടിക്കുകയും, നല്‍കുവാന്‍ അമ്മയ്ക്ക് താല്‍പര്യമുണ്ടാവുകയും ചെയ്താല്‍ നിശ്ചയമായും പാലുണ്ടാവുക തന്നെ ചെയ്യും. ഇവയില്‍ എന്തെങ്കിലും വ്യതിയാനമുണ്ടാവുമ്പോഴാണ് പാലില്ലാത്ത പ്രശ്‌നം ഉണ്ടായിക്കാണാറുള്ളത്.

ലോകത്തില്‍ മനുഷ്യനല്ലാത്ത ഒരു ജീവിക്കും കുഞ്ഞിനു നല്‍കാന്‍ പാലില്ല എന്ന പ്രശ്‌നമുണ്ടാവാറില്ല. പിന്നെ എന്താണ് നമ്മുടെ മാത്രം പ്രശ്‌നം എന്നു ചിന്തിച്ചുനോക്കണം. ചില മരുന്നുകള്‍ക്ക് കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുവാന്‍ കഴിവുണ്ട്. പക്ഷേ, ഏറ്റവും നല്ല മരുന്ന്, കുട്ടിയുടെ ചുണ്ടുകൊണ്ട് മുലക്കണ്ണുകളിലുണ്ടാവുന്ന ഉത്തേജനം തന്നെ.
Tags- Child development stages
Loading