goodnews head
'സുമംഗലീയ'വേദിയില്‍ 31 നവദമ്പതിമാര്‍ പുതുജീവിതത്തിലേക്ക്

സുല്‍ത്താന്‍ബത്തേരി: ആയിരങ്ങളുടെ അനുഗ്രഹവര്‍ഷത്തോടെ, 31 നവദമ്പതിമാര്‍ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. സുല്‍ത്താന്‍ബത്തേരി ശ്രീ മഹാഗണപതി ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച 'സുമംഗലീയം' സമൂഹവിവാഹവേദിയിലാണ് ഇവര്‍ ജീവിതപങ്കാളികളായത്. ശ്രീ മാരിയമ്മന്‍ ക്ഷേത്രാങ്കണത്തിലൊരുക്കിയ...



ചാലയിലെ ചിന്മയകോളേജില്‍നിന്ന് ഒരു മാതൃക

കണ്ണൂര്‍: മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണത്തിലൂടെയുള്ള മാലിന്യസംസ്‌കരണത്തിന് ചാലയിലെ ചിന്മയ വനിതാ കോളേജില്‍നിന്ന് ഒരു മാതൃക. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍...



പഠനത്തിനിടയിലും പച്ചക്കറി വിളവെടുപ്പ്

വാളേരി: പഠനത്തിന്റെ തിരക്കുകള്‍ക്കിടയിലും പച്ചക്കറി കൃഷി ചെയ്ത് മാതൃകയാവുകയാണ് വാളേരി ജി.യു.പി.യിലെ കുട്ടികള്‍. സ്‌കൂള്‍ മുറ്റംതന്നെയാണ് ഇവരുടെ കൃഷിനിലം. ഹരിതസേനയുടെ ആഭിമുഖ്യത്തിലായിരുന്നു കൃഷി. കഴിഞ്ഞ നവംബര്‍ മാസമായിരുന്നു ഹരിതസേനയുണ്ടാക്കി ഇവര്‍ പച്ചക്കറി കൃഷി...



അഞ്ജന തെങ്ങുകയറുന്നു; അച്ഛനു പിന്നാലെ

കുറ്റിയാടി: ഒമ്പതു വയസ്സുള്ള അഞ്ജനയ്ക്ക് സ്‌കൂള്‍ വിട്ടു വന്നാലുള്ള പ്രധാന വിനോദം തെങ്ങുകയറ്റ പരിശീലനം. തെങ്ങുകയറാന്‍ പുരുഷന്‍മാരെപ്പോലും കിട്ടാത്ത ഈ കാലത്ത് നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഈ ബാലികയുടെ തെങ്ങുകയറ്റ പരിശീലനം ഒരു നാടിന് മുഴുവന്‍ കൗതുക കാഴ്ചയാണ്. കാലികെട്ടിയ...



കൂട്ടുകാര്‍ ഒത്തുചേര്‍ന്നു; സഹപാഠിക്ക് വീടുവെക്കാന്‍ സ്ഥലം

അത്തോളി: കൂര പണിയാന്‍ അഞ്ച് സെന്റ് സ്ഥലം പോലും സ്വന്തമായി ഇല്ലാത്ത കൂട്ടുകാരിയുടെ കുടുംബത്തിന് സഹപാഠികളുടെ പ്രയത്‌നഫലമായി അഞ്ച് സെന്റ് ഭൂമി സ്വന്തമായി. അത്തോളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേളൂര്‍ നമ്പുകുടിമീത്തല്‍ റീനയുടെ കുടുംബത്തിന്റെ സ്വപ്നമാണ്...



നെല്‍പ്പാടത്ത് നൂറുമേനി കൊയ്ത് രാജന്‍

മുതിരേരി (തലപ്പുഴ): നെല്‍കൃഷി നഷ്ടമാണെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും നൂറുമേനി കൊയ്ത് രാജന്‍ വീണ്ടും വയലിലേക്കിറങ്ങുന്നു. വാഴകൃഷിയില്‍നിന്നു ചുവട് മാറ്റത്തിലൂടെ നെല്‍കൃഷി പരീക്ഷിച്ച മുതിരേരി നെല്ലിക്കല്‍ രാജന് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. കതിരിനൊപ്പം മനസ്സും...



കൂട്ടായ്മയുടെ വിജയഗാഥയുമായി യുവകര്‍ഷകര്‍

പേരാവൂര്‍: കടക്കെണിയും വിളനഷ്ടവും കൃഷിപ്പണിയില്‍നിന്ന് യുവാക്കളെ അകറ്റിനിര്‍ത്തുമ്പോള്‍ ഒരുമയിലൂടെ ഹരിതവിപ്ലവം തീര്‍ക്കുകയാണ് കല്ലടിയിലും ആറ്റാഞ്ചേരിയിലുമുള്ള കര്‍ഷക കൂട്ടായ്മകള്‍. കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം കണ്ടെത്തുകയാണ് ഇരുകൂട്ടായ്മകളിലുംപെട്ട 30 ഓളം...



സ്‌നേഹം പകര്‍ന്ന് 'നെകാബ്'; ഒരു എന്‍ജിനീയര്‍ കൂട്ടായ്മ

ബാംഗ്ലൂര്‍: ജീവിതത്തില്‍ ഉയര്‍ച്ചയുടെ പടികള്‍ കയറുമ്പോഴും പഠിച്ച കോളേജിന്റെ മഹത്ത്വം സത്കര്‍മങ്ങളിലൂടെ സാധാരണക്കാരിലെത്തിക്കുകയാണ് ഇവര്‍. പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ നെകാബിന്റെ പ്രവര്‍ത്തനം 'സിലിക്കണ്‍ സിറ്റി'യില്‍...



ചന്ദ്രനും വാളയാറിലെ കുരുന്നുകള്‍ക്കും സാന്ത്വനത്തിന്റെ സഹായഹസ്തം

പാലക്കാട്: കുടുംബവഴക്കിനെത്തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്കും കാല്‍മുറിയന്‍രോഗം ബാധിച്ച് ചികിത്സയില്‍കഴിയുന്ന ആദിവാസിയായ ചന്ദ്രനും കുവൈത്തിലെ സാന്ത്വനം സംഘടനയുടെ സഹായഹസ്തം. കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് അയ്യപ്പന്‍ ആത്മഹത്യചെയ്തപ്പോള്‍...



'പച്ചപ്പുല്‍ച്ചാടിക്ക്' അവാര്‍ഡിന്റെ മണിമുത്തം

സുല്‍ത്താല്‍ബത്തേരി: അഞ്ജലി ടീച്ചര്‍ ക്ലാസില്‍ വന്ന് സംസ്ഥാനത്തെ മികച്ച ബാലതാരമായ സന്തോഷവാര്‍ത്ത അറിയിച്ചപ്പോള്‍ മണി ശരിക്കുമൊരു അത്ഭുതലോകത്തായിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിക്കുക. ആദ്യമായി കോഴിക്കോട്ടേക്ക് ബസ്സില്‍ പോകുക. തിയേറ്ററില്‍ പോയി വെള്ളിത്തിരയില്‍...



പാവപ്പെട്ടവരുടെ കണ്ണീര്‍ തുടച്ച്...

ബാംഗ്ലൂര്‍: പി.യു. പരീക്ഷയില്‍ ഉന്നതവിജയം നേടിയ മൈത്രി വാസുദേവും ലോകാനന്ദ് പ്രസന്നയും സന്തോഷം പങ്കിട്ടവഴി പലര്‍ക്കും മാതൃകയാണ്. രാജരാജേശ്വരി നഗറിലെ ശ്രീ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റില്‍ മുന്നൂറിലധികം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിയാണ് ഇവര്‍ വിജയത്തിന്റെ സന്തോഷം...



തണല്‍മരം കാക്കാന്‍ കുട്ടികളുടെ ചിത്രശാല

കരിവെള്ളൂര്‍: ദേശീയപാതയ്ക്ക് ഇരുവശത്തുമുള്ള തണല്‍മരം മുറിച്ചുമാറ്റുന്നതിനെതിരെ കുട്ടികള്‍ ചിത്രശാലയൊരുക്കി പ്രതിഷേധിച്ചു. ചിത്രകാരനും പരിസ്ഥിതിപ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ കൂക്കാനത്തിന്റെ നേതൃത്വത്തില്‍ അമ്പതോളം വിദ്യാര്‍ഥികളാണ് കരിവെള്ളൂര്‍ ബസാറിലെ തണല്‍മരങ്ങള്‍ക്ക്...



സത്യസന്ധന്മാരായ ഓട്ടോഡ്രൈവര്‍മാരെ ആദരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് സത്യസന്ധതയിലും പെരുമാറ്റത്തിലും പേരുകേട്ട കോഴിക്കോട്ടെ ഓട്ടോറിക്ഷ തൊഴിലാളികളെ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനും എയ്‌സ് മോട്ടോര്‍ പ്രൈവറ്റ് ലിമറ്റഡും ചേര്‍ന്ന് ആദരിച്ചു. ചടങ്ങില്‍ അഞ്ച് തൊഴിലാളികള്‍ക്ക് മികച്ച ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള...



പട്ടും പൊന്നുമില്ല; തുളസിമാലയിട്ട് ബാബു അമിതയെ സഖിയാക്കി

ചിറ്റൂര്‍: സ്വര്‍ണാഭരണങ്ങളുടെ ആര്‍ഭാടത്തിളക്കവും പട്ടിന്റെ പകിട്ടും ഒഴിവാക്കി കതിര്‍മണ്ഡപത്തിലെത്തിയ അമിതയെ ചരടില്‍കോര്‍ത്ത താലിയും തുളസിമാലയുമണിയിച്ച് ബാബു സ്വന്തമാക്കി. ആചാരത്തിന്റെയും ആര്‍ഭാടത്തിന്റെയും വിലങ്ങുകള്‍ തകര്‍ത്ത് ചിറ്റൂര്‍ തെക്കേഗ്രാമം ശ്രീരാമക്ഷേത്രത്തിലായിരുന്നു...



വൈകല്യത്തെ തോല്‍പ്പിക്കാന്‍ പയ്യന്നൂരിലെ സൗഹൃദവീട്‌

പയ്യന്നൂര്‍: ഭാവനയുടെ ചിറകിലേറി ശരീരത്തിന്റെ വൈകല്യത്തെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് 15 സുഹൃത്തുക്കള്‍. പാട്ടുപാടിയും കൂട്ടുചേര്‍ന്നും ചിന്തകള്‍ പങ്കുവച്ചും മുന്നേറുകയാണ് ഇവര്‍. ശാരീരിക വൈകല്യമുള്ളവര്‍ക്കായി 'ഫ്‌ളൈ' എന്ന സംഘടനയുടെ തണലിലാണ് സൗഹൃദവീട് ഒരുക്കിയത്....



ആതുരസേവനരംഗത്ത് വേറിട്ടൊരു മാതൃക

കല്‍പറ്റ: ചികിത്സ പണക്കൊഴുപ്പിന്റെ മേഖലയായി അതിവേഗം മാറുന്നതിനിടയില്‍ ആതുരസേവനം ജീവിതവ്രതമാക്കിയ ഡോക്ടര്‍ ദമ്പതിമാര്‍ മാതൃകയാകുന്നു. കല്‍പറ്റ കൈനാട്ടിയിലെ അമൃതകൃപാ ചാരിറ്റബിള്‍ ആസ്​പത്രിയിലെ ഡോ. സല്‍ക്കീവ്‌വാസുദേവനും ഡോ. അജിതയുമാണ് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമേകുന്നത്....






( Page 35 of 41 )



 

 




MathrubhumiMatrimonial