goodnews head

അഞ്ജന തെങ്ങുകയറുന്നു; അച്ഛനു പിന്നാലെ

Posted on: 02 Nov 2007


കുറ്റിയാടി: ഒമ്പതു വയസ്സുള്ള അഞ്ജനയ്ക്ക് സ്‌കൂള്‍ വിട്ടു വന്നാലുള്ള പ്രധാന വിനോദം തെങ്ങുകയറ്റ പരിശീലനം. തെങ്ങുകയറാന്‍ പുരുഷന്‍മാരെപ്പോലും കിട്ടാത്ത ഈ കാലത്ത് നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഈ ബാലികയുടെ തെങ്ങുകയറ്റ പരിശീലനം ഒരു നാടിന് മുഴുവന്‍ കൗതുക കാഴ്ചയാണ്.
കാലികെട്ടിയ പറമ്പത്ത് രമേശന്റെ മകളാണ് നാലാം ക്ലാസില്‍ പഠിക്കുന്ന അഞ്ജന. ഇളനീര്‍ സംഭരണത്തിനായി രമേശന് തൃശ്ശൂരില്‍വെച്ച് ക്ലൈംബര്‍ വഴി തെങ്ങുകയറാനുള്ള പരിശീലനം ലഭിച്ചിരുന്നു. അച്ഛനെ അനുകരിച്ചാണ് ക്ലൈംബര്‍ ഘടിപ്പിച്ച് അഞ്ജനയും തെങ്ങുകയറാന്‍ തുടങ്ങിയത്.
സാമാന്യം ഉയരമുള്ള തെങ്ങിന്റെ മുകളില്‍ വരെ അഞ്ജന ഇപ്പോള്‍ ഭയം കൂടാതെ കയറും. ആദ്യമൊക്കെ മകളുടെ ഈ സാഹസികതയില്‍ അച്ഛനമ്മമാര്‍ക്ക്ഭയമായിരുന്നു. മരുതോങ്കര കോതോട് ഗവ. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അഞ്ജന. അമ്മ: റീന. അരുണ്‍ സഹോദരന്‍.

 

 




MathrubhumiMatrimonial