ചന്ദ്രനും വാളയാറിലെ കുരുന്നുകള്‍ക്കും സാന്ത്വനത്തിന്റെ സഹായഹസ്തം
Posted on: 13 Jan 2008
പാലക്കാട്: കുടുംബവഴക്കിനെത്തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്കും കാല്‍മുറിയന്‍രോഗം ബാധിച്ച് ചികിത്സയില്‍കഴിയുന്ന ആദിവാസിയായ ചന്ദ്രനും കുവൈത്തിലെ സാന്ത്വനം സംഘടനയുടെ സഹായഹസ്തം.
കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് അയ്യപ്പന്‍ ആത്മഹത്യചെയ്തപ്പോള്‍ മൂന്നിലും രണ്ടിലും പഠിക്കുന്ന മൂന്ന് മക്കളാണ് അനാഥരായത്. വാളയാറിലുള്ള ഈ കുരുന്നുകള്‍ക്കും ജില്ലാ ആസ്പത്രിയില്‍ കാലുമുറിച്ച് ചികിത്സയില്‍ കഴിയുന്ന ചന്ദ്രനും 4000 രൂപ വീതമാണ് 'സാന്ത്വനം' സംഘടന അയച്ചുതന്നത്. ഇവരെക്കുറിച്ച് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ കണ്ടാണ് സഹായം നല്കാന്‍ മുന്നോട്ടുവന്നതെന്ന് പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍, സെക്രട്ടറി എം.എന്‍. രവീന്ദ്രന്‍ എന്നിവര്‍ കത്തില്‍ അറിയിച്ചു. കുട്ടികള്‍ക്കും ചന്ദ്രനുമുള്ള ചെക്കുകള്‍ കൈമാറി.