
മുലപ്പാല്‍ നന്നായി കുടിക്കുന്ന കുഞ്ഞിന്റെ നാവില്‍ പൂപ്പല്‍പോലെ ചില വസ്തുക്കള്‍ പറ്റിപ്പിടിച്ചിരിക്കുന്നതുകാണാം. വിരലുകൊണ്ടോ വിരലില്‍ ചുറ്റിയ തുണികൊണ്ടോ അവ ഇടയ്ക്കിടെ വൃത്തിയാക്കണം. ഒരു വയസിനുശേഷം നമ്മള്‍ നാവു വടിക്കുന്നതു കാണിച്ചുകൊടുത്താല്‍ കുട്ടിയും അത് അനുകരിക്കാന്‍ ശ്രമിക്കും. ഒന്നര-രണ്ടുവയസ്സോടെ പ്ലാസ്റ്റിക് ടങ് ക്ലീനര്‍ ഉപയോഗിച്ച് കുട്ടിക്ക് സ്വന്തമായി നാവു വൃത്തിയാക്കാന്‍ കഴിയും.