Home>Kids Health>Eleventh Month
FONT SIZE:AA

പൊന്നോമനയുടെ പതിനൊന്നാംമാസം (മൂന്നാം ആഴ്ച)

വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങള്‍ (ദോശ, ഇഡ്ഡലി, പുട്ട്) കുഞ്ഞിന് ഇഷ്ടമാണെങ്കില്‍ അവ നല്‍കുന്നതില്‍ ഒരു കുഴപ്പവുമില്ല. ബേക്കറി പലഹാരങ്ങള്‍ നിശ്ചയമായും ഒഴിവാക്കണം. കേരളീയ ഭക്ഷണത്തില്‍ ചോറിന്റെ പ്രാധാന്യം വിസ്മരിക്കുവാന്‍ വയ്യാത്തതിനാല്‍ വളരെ ചെറിയ അളവില്‍ ചോറുകൊടുത്ത് ശീലിപ്പിക്കുന്നതാണുത്തമം.

ചെറിയ കുട്ടികള്‍ക്ക് ചായയും കാപ്പിയും കട്ടന്‍ചായയുമൊക്കെ കൊടുക്കാമോ? പൊതുവായുള്ള സംശയമാണിത്...

കുട്ടികള്‍ക്ക് ഇത്തരം പാനീയങ്ങള്‍ നല്‍കുന്നത് കഴിയുന്നതും ഒഴിവാക്കുകയാവും നല്ലത്. കട്ടന്‍ ചായയും മറ്റും ഉപയോഗിക്കുന്ന കുട്ടികളില്‍ രക്തക്കുറവ്, വിശപ്പില്ലായ്മ എന്നിവ കാണാറുണ്ട്. ഇവ കുട്ടികളില്‍ ചെറിയ തരത്തിലുള്ള വിധേയത്വം ഉണ്ടാക്കുകയും ചെയ്യും.
Loading