കണ്മണിയുടെ പതിനൊന്നാം മാസം (രണ്ടാം ആഴ്ച)
എഴുന്നേറ്റുനിന്ന് അല്‍പ്പാല്‍പ്പമായി നടന്നു തുടങ്ങുമ്പോള്‍ നടക്കാന്‍ പഠിക്കുന്നതിനുവേണ്ടി കുട്ടികള്‍ വാക്കറുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. വാക്കറുകള്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും കുഞ്ഞിന്റെ സ്വാഭാവിക വളര്‍ച്ചാഘട്ടങ്ങളുടെ വേഗം കൂടുകയോ കുറയുകയോ ചെയ്യുകയില്ല. ഏതാണ്ട് ഒരു വയസാകുമ്പോഴേക്കും സാധാരണയായി കുട്ടികള്‍ പിച്ചവെച്ചു തുടങ്ങും. ക്രമേണ എവിടെയെങ്കിലുമൊക്കെ പിടിച്ച് നടക്കാന്‍ തുടങ്ങുകയും ചെയ്യും. വാക്കറുകളില്‍ നടക്കുമ്പോള്‍ പലപ്പോഴും തട്ടിമറിഞ്ഞ് വീണും മറ്റും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. 150-200 രൂപയിലേറെ ഇവക്ക് ചിലവാകുകയും ചെയ്യും.
ശുചിത്വമില്ലായ്മയുണ്ടെങ്കില്‍ കുട്ടിക്ക് ഇടക്കിടെ കൃമിബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കുക.നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ കൈ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കാനും മറക്കരുത്.