പത്തു മാസം പ്രായമാകുമ്പോള്‍ ചെറിയ സാധനങ്ങള്‍ പെറുക്കിയെടുക്കാന്‍ പഠിക്കും. കുഞ്ഞിനെ ഇരുത്തിയശേഷം മുത്തുമണികളോ മറ്റോ മുന്നിലിട്ടു കൊടുത്താല്‍ തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് പെറുക്കിയെടുക്കും. ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.
പിടിച്ചു നില്‍ക്കല്‍
10-11 മാസം പ്രായമാകുമ്പോഴേക്ക് കുട്ടി സ്വയം എന്തിലെങ്കിലും പിടിച്ച് എണീറ്റു നില്‍ക്കാന്‍ പഠിച്ചിരിക്കണം. മുന്നില്‍ സ്റ്റൂളോ കസേരയോ മറ്റോ ഇട്ടു അതില്‍ നിറമുള്ള വസ്തുക്കള്‍ വെച്ച്, കുട്ടി തനിയെ പിടിച്ച് നില്‍ക്കുന്നുണ്ടോ എന്നു പരീക്ഷിച്ചറിയാം.