
കുഞ്ഞ് വല്ലാതെ വാശിപിടിച്ച് കരയുമ്പോള്‍ പേടിപ്പിക്കുന്നതുകൊണ്ട് പ്രശ്‌നമുണ്ടോ? പല അമ്മമാരും ഇക്കാര്യത്തില്‍ അജ്ഞരാണ്.
കുഞ്ഞുങ്ങളുടെ കരച്ചില്‍ മാറ്റുവാന്‍ പേടിപ്പിക്കുന്നത് ഒരിക്കലും നല്ലതല്ല. കുഞ്ഞുങ്ങളില്‍ ഇതുമൂലം അമിതമായ ഉത്കണുയും ഭയവും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ചില കുട്ടികളില്‍ ഉത്കണു മൂലം ശാരീരിക അസുഖങ്ങള്‍ വരാം.
കുട്ടികളുടെ ദഹന വ്യവസ്ഥ പക്വതയാര്‍ജിക്കുന്ന സമയമാണിത്. വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളും ചെറിയ അളവില്‍ നല്‍കി ശീലിപ്പിക്കാം. മറ്റുള്ളവര്‍ ഭക്ഷിക്കുമ്പോള്‍ പൊന്നോമനയും നുണഞ്ഞിറക്കുന്നതു കാണുന്നില്ലേ...എങ്ങനെ നല്‍കാതിരിക്കും. എരിവില്ലാതെ സൂക്ഷിക്കണം. പയര്‍, പരിപ്പ് തുടങ്ങിയവ വീട്ടില്‍ വേവിക്കുമ്പോള്‍ ഉള്ളികാച്ചുന്നതിനുമുമ്പായി അല്‍പം പാത്രത്തില്‍ മാറ്റിവെയ്ക്കുന്നത് നല്ലതാണ്. കുഞ്ഞിനോടുള്ള സ്‌നേഹത്തിന്റേയും പരിഗണനയുടേയും അടയാളംകൂടിയാകും അത്. മുട്ടയും മീനുമൊക്കെ അല്‍പാല്‍മായി നല്‍കിതുടങ്ങാം.