Home>Diseases>Thyroid
FONT SIZE:AA

പരിശോധനയും രോഗനിര്‍ണ്ണയവും

തൈറോയിഡ് വീക്കത്തിന്റെ ലക്ഷണങ്ങളൊന്നും പ്രകടമല്ലാത്തതുകൊണ്ട് സാധാരണ ശരീര പരിശോധനയിലാണ് രോഗം കണ്ടുപിടിക്കപ്പെടാറ്. കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞാന്‍ ഉറപ്പുവരുത്തുന്നതിന് നിര്‍ദ്ദേശിക്കപ്പെടുന്ന പരിശോധനകള്‍ ഇവയാണ്

. റ്റി.എസ് എച്ച് ലെവല്‍
. ഫൈന്‍ നീഡില്‍ ആസ്​പിറേഷന്‍ ബയോപ്‌സി
. തൈറോയിഡിന്റെ അല്‍ട്രാസൗണ്ട്

. തൈറോയിഡിന്റെ സ്‌കാന്‍: തൈറോയിഡ് ഗ്രന്ഥിയില്‍ നിന്ന് വേര്‍തിരിഞ്ഞ് പ്രവര്‍ത്തിക്കുന്ന മുഴകളെ വാം(ഢദഴശ) അല്ലെങ്കില്‍ ഹോട്ട്(ഒസര്‍) എന്നാണ് വിളിക്കുക. സ്‌കാനിങ്ങില്‍ ഇവ ഇരുണ്ട് കാണപ്പെടും. സാധാരണ സജീവമായ മുഴകളില്‍ ഒരു ശതമാനമേ അര്‍ബുദമാകാറുള്ളൂ. എന്നാല്‍ സജീവമല്ലാത്ത(ഇസവപ) വയില്‍ 20 ശതമാനത്തോളം അര്‍ബുദമായി മാറാം.
. റ്റി3, റ്റി 4 ലെവലുകള്‍

രോഗപൂര്‍വ്വ നിരൂപണം

അര്‍ബുദമല്ലാത്ത തൈറോയിഡ് മുഴകള്‍ അപകടകരമല്ല. അവയ്ക്ക് പലതിനും ചികില്‍സ തന്നെ വേണ്ടതില്ല. തുടര്‍ പരിചരണം മതിയാകും. പുറമേക്ക് ശ്രദ്ധിക്കപ്പെടുന്ന അര്‍ബുദമല്ലാത്ത മുഴകള്‍ക്ക് മാത്രമേ ചികില്‍സ വേണ്ടതുള്ളൂ. കാന്‍സറിന്റെ സ്വഭാവമനുസരിച്ച് അര്‍ബുദ മുഴകള്‍ പുറം കാഴ്ചയില്‍ വ്യത്യസ്തമായിരിക്കും.


Tags- Thyroid
Loading