
കാണാറുള്ളത്. 60-65 ശതമാനം ചുമകളും അപകടരഹിതമായിത്തന്നെ
സ്വയമങ്ങ് മാറിപ്പോവാറുമുണ്ട്. എന്നാല്‍, 35-40 ശതമാനം
ചുമയെ ഗൗരവമായിത്തന്നെ കാണണം
മഴയും തണുപ്പുമെത്തുന്നതോടെ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കാണുന്ന ഒരസ്വസ്ഥതയാണ് ചുമ. പലപ്പോഴും ജലദോഷവും ചുമയും കഫശല്യവും എല്ലാം ഒരുമിച്ചാണ് ആക്രമിക്കാനെത്തുക.
ചുമയെ ഒരു രോഗമായിട്ടല്ല, മറിച്ച് രോഗലക്ഷണമായിട്ടാണ് മിക്കപ്പോഴും കാണാറുള്ളത്. 60-65 ശതമാനം ചുമകളും അപകടരഹിതമായിത്തന്നെ സ്വയമങ്ങ് മാറിപ്പോവാറുമുണ്ട്. എന്നാല്‍, 35-40 ശതമാനം ചുമയെ ഗൗരവമായിത്തന്നെ കാണണം.
ചുമയെ പൊതുവില്‍, രണ്ടായി തിരിക്കാം. പെട്ടെന്നുണ്ടാകുന്ന ചുമയും നീണ്ടുനില്‍ക്കുന്ന ചുമയും. മഴക്കാലത്തും മറ്റുമുണ്ടാകുന്ന സാധാരണ ചുമ പെട്ടെന്നുണ്ടാകുന്നതാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, തൊണ്ടവേദന, പനി, അന്തരീക്ഷത്തില്‍ ആര്‍ദ്രത കൂടുമ്പോള്‍ ശ്വാസകോശങ്ങളില്‍ അനുഭവപ്പെടുന്ന അസ്വസ്ഥത തുടങ്ങി പല കാരണങ്ങള്‍മൂലം പെട്ടെന്ന് ചുമ വരാം. സാധാരണഗതിയില്‍ ഇതിന് പ്രത്യേകിച്ച് മരുന്നൊന്നും വേണ്ടിവരാറില്ല. ജലദോഷവും പനിയും മാറുമ്പോള്‍ ചുമയും മാറിയേക്കും. തണുപ്പും ആര്‍ദ്രതയും വര്‍ധിക്കുമ്പോഴുണ്ടാകുന്ന കഫക്കെട്ടാണ് പലപ്പോഴും ചുമയുണ്ടാക്കുക. കഫക്കെട്ട് മാറുന്നതോടെ ചുമയും മാറും.
ഇതിന് വീട്ടില്‍ത്തന്നെ കിട്ടുന്ന നാടന്‍മരുന്നുകള്‍ പ്രയോഗിക്കുന്നതാണ് ഉചിതം.
@ചുക്കും ചക്കരയും ചേര്‍ത്തുണ്ടാക്കുന്ന കടുപ്പമുള്ള കാപ്പി
@ചുക്ക്, കുരുമുളക് എന്നിവ നന്നായി ചതച്ച് ചേര്‍ത്ത് തിളപ്പിക്കുന്ന വെള്ളം
@ചുക്ക്, കുരുമുളക്, തുളസിയില, മല്ലി എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിച്ചതില്‍ ചക്കര കൂടി ചേര്‍ത്ത പാനീയം.
എന്നിവയൊക്കെ വളരെ നല്ലതാണ്.
ആവി പിടിക്കുന്നതാണ് കഫക്കെട്ട് നീക്കാനുള്ള ഏറ്റവും നല്ലവഴി. ശുദ്ധമായ നീരാവി തന്നെ ഏറ്റവും നല്ലത്.
200-300 രൂപ കൊടുത്താല്‍ വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നതിനുള്ള വൈദ്യുതോപകരണങ്ങള്‍ വാങ്ങാന്‍ കിട്ടും. അവ ഉപയോഗിക്കാന്‍ എളുപ്പമാണ്. പ്രയോജനകരവുമാണ്.
@ആവി പിടിക്കുമ്പോള്‍ കണ്ണില്‍ ചൂട് നീരാവി തട്ടാതെ സൂക്ഷിക്കണം.
@ആവി പിടിക്കാനുള്ള വെള്ളത്തില്‍ തുളസി, വിക്സ്, അമൃതാഞ്ജന്‍ തുടങ്ങി എന്തെങ്കിലുമൊന്ന് ഇടുന്ന രീതിയുണ്ട്. അതുകൊണ്ട് കുഴപ്പമില്ല. കഫം അലിയിക്കുന്നതില്‍ മുഖ്യപങ്ക് പക്ഷേ, നീരാവിക്ക് തന്നെയാണ്.
@ആവി കൊള്ളുമ്പോള്‍ മുഖത്തും മറ്റും പൊള്ളലേല്‍ക്കാതെ കുറഞ്ഞ ചൂടിലേ കൊള്ളാവൂ.
കൊച്ചുകുട്ടികളെ നേരിട്ട് ആവി കൊള്ളിക്കുന്നതിനെക്കാള് നല്ലത് ഏതെങ്കിലും കുഴലിലൂടെയോ മറ്റോ നീരാവി അവരുടെ മുഖത്തേക്ക് എത്തിക്കുന്നതാണ്. വാല്‍ക്കിണ്ടി, ആവി പിടിക്കാനുള്ള സ്റ്റീമര്‍ തുടങ്ങിയവ ഉപയോഗിക്കാം.
@മരുന്നുകള്‍ ചേര്‍ത്ത് ആവി പിടിക്കുന്നത് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ പാടുള്ളൂ.
@ചുമ വന്നാല്‍ ഒരു കാരണവശാലും നേരിട്ടുചെന്ന് കഫ്സിറപ്പുകള്‍ വാങ്ങി കഴിക്കരുത്.
@നാലാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമയാണെങ്കില്‍ ഡോക്ടറെ കാണണം.
@ആസ്ത്മയുള്ളവര് ചുമ വരാതെ നോക്കണം. വന്നാലുടന്‍ ഡോക്ടറെ കാണണം.