
ലക്ഷണങ്ങള്‍
· വായ്ക്കുള്ളില്‍ വേദനയും അസ്വസ്ഥതയും
· വായ്ക്കുള്ളില്‍ വ്രണങ്ങള്‍ കാണപ്പെടുക.രോഗത്തിന്റെ പ്രത്യേകതക്കനുസരിച്ച് പുണ്ണിന്റെ രൂപവും പ്രത്യക്ഷപ്പെടുന്ന സ്ഥാനവും വ്യത്യാസപ്പെടാം.
ചികില്‍സ
രോഗലക്ഷണങ്ങള്‍ക്ക് ആശ്വാസം നല്‍കുകയാണ് ചികില്‍സയുടെ ലക്ഷ്യം. രോഗകാരണം വ്യക്തമായാല്‍ അത് ചികില്‍സിക്കപ്പെടണം. വായ ശുചിയായി സൂക്ഷിക്കുന്നത് രോഗലക്ഷണത്തിന് ആശ്വാസമേകാം. ചില കേസുകളില്‍ ടോപ്പിക്കല്‍ ആന്റിഹിസ്റ്റമൈനുകള്‍, അന്റാസിഡുകള്‍, കോര്‍ട്ടിക്കോ സ്റ്റീറോയിഡുകള്‍ തുടങ്ങിയവ പോലുള്ള ആശ്വാസം നല്‍കുന്ന മരുന്നുകള്‍ പുണ്ണിന് മേല്‍ പുരട്ടാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. വായ്പുണ്ണ് മൂലമുള്ള വേദന വര്‍ദ്ദിപ്പിക്കുന്ന മസാല ചേര്‍ത്തതും ചുടുള്ളതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയും വേണം.
രോഗ കാരണം
പലകാരണങ്ങള്‍കൊണ്ട് വായ്പുണ്ണ് ഉണ്ടാകാം. അവയില്‍ ചിലത് ഇവയാണ്:
· വെളുത്ത നിറത്തിലോ മഞ്ഞനിറത്തിലോ വായ്ക്കുള്ളില്‍ കാണപ്പെടുന്ന വേദനയോടു കൂടിയ ചെറിയ വ്രണം(Canker sores)
· വായിലും മോണയിലും നീരും വ്രണവുമുണ്ടാക്കുന്ന വൈറസ്മൂലമുള്ള അണുബാധ(Gingivostomatitis)
· ഹെര്‍പ്‌സ് സിംപ്‌ളെക്‌സ് എന്ന വൈറസ് രോഗം
· നാക്കിലും കവിളിന്റെ ഉള്‍ഭാഗത്തും വ്രണമുണ്ടാക്കുന്ന ലൂക്കോപഌക്കിയ എന്ന രോഗം
· വായ്ക്കുള്ളിലുണ്ടാകുന്ന അര്‍ബുദം
· വായ്ക്കുള്ളില്‍ പുണ്ണുണ്ടാക്കുന്ന ഓറല്‍ ലൈക്കന്‍ പഌനസ് എന്ന രോഗം.
· നാക്കിലും കവിളിന്റെ ഉള്‍ഭാഗത്തും വെളുത്ത വ്രണമുണ്ടാക്കുന്ന ഓറല്‍ ത്രഷ് എന്ന രോഗം.
ഹിസ്റ്റോപഌസ്‌മോസിസ് മൂലം ത്വക്കിലുണ്ടാകുന്ന വ്രണങ്ങള്‍ വായ് പുണ്ണ് ആയിമാറാം. കാങ്കര്‍ സോര്‍ രോഗം കുട്ടികളേക്കാളും പ്രായമായവരേക്കാളും യുവാക്കളിലാണ് വ്യാപകമായി കാണപ്പെടുന്നത്.