ആന്തരാവയവങ്ങള്‍ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലെ വിടവിലൂടെ പുറത്തേക്ക് തള്ളിവരുന്നതാണ് ഹെര്‍ണിയ. പേശികള്‍ ദുര്‍ബലമാകുന്നതോ ദ്വാരങ്ങള്‍ ഉണ്ടാകുന്നതോ ആണ് ഇതിനിടയാക്കുന്നത്. ശരീരത്തില്‍ പലഭാഗത്തും ഹെര്‍ണിയ വരാം. എന്നാല്‍ കുടലുമായി ബന്ധപ്പെട്ടാണ് സാധാരണ തകരാറ് കണ്ടുവരുന്നത്.
കുടലിന്റെ ഒരു ഭാഗമായിരിക്കും തള്ളിവരുന്നത്. ഇതൊരു മുഴ പോലെ തോന്നും. ഇത് തൊലിപ്പുറത്ത് പ്രകടമായെന്നും ഇല്ലെന്നും വരാം.
അവയവങ്ങളെ യഥാസ്ഥാനത്ത് നിലനിര്‍ത്തുന്നത് അവയെ പൊതിഞ്ഞിരിക്കുന്ന പേശികളും സ്തരങ്ങളുമൊക്കെയാണ്. ഈ പേശികള്‍ ദുര്‍ബലമാകുന്നത് ചിലപ്പോള്‍ ജന്മനായുള്ള തകരാറാവാം. ശരീരത്തിനുണ്ടാകുന്ന അമിത ആയാസം ഹെര്‍ണിയസാധ്യത കൂട്ടുന്നു. ഉദരം, നാഭിയുടെ ഇരുവശങ്ങള്‍, തുടയുടെ മുകള്‍ഭാഗം, പൊക്കിള്‍ഭാഗം എന്നിവിടങ്ങളിലാണ് സാധാരണ ഹെര്‍ണിയ പ്രത്യക്ഷപ്പെടാറ്. നമ്മുടെ നാട്ടില്‍ ഹെര്‍ണിയ ധാരാളം കണ്ടുവരുന്നുണ്ട്. ഏതു പ്രായക്കാര്‍ക്കും ഹെര്‍ണിയ വരാം.
നവജാതശിശുക്കള്‍മുതല്‍ പ്രായം ചെന്നവര്‍ക്കുവരെ. ചിലത് പുരുഷന്മാരിലും മറ്റുചിലത് സ്ത്രീകളിലും കൂടുതലായി കാണുന്നു.
ഹെര്‍ണിയ അവഗണിക്കേണ്ട രോഗമല്ല. ചില സന്ദര്‍ഭങ്ങളില്‍ രോഗം വളരെ അപകടകരമാവും. മരുന്ന് ചികിത്സയിലൂടെ അസുഖം മാറ്റാനാവില്ല. ശസ്ത്രക്രിയതന്നെ വേണം. ഹെര്‍ണിയയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളുണ്ടായാല്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായിവരാറുണ്ട്. ആധുനിക ശസ്ത്രക്രിയാ രീതികള്‍ വളരെ ഫലപ്രദമാണ്.
കൂടുതല്‍ അറിയാന്‍