Home>Diseases>Acute Gastritis
FONT SIZE:AA

അക്യൂട്ട് ഗാസ്‌ട്രൈറ്റിസ്‌

ആമാശയ ഭിത്തിയില്‍ പൊടുന്നനെയുണ്ടാകുന്ന നീര്‍വീക്കമാണ് കടുത്ത ഗാസ്‌ട്രൈറ്റിസ്(Acute Gastritis).

ലക്ഷണങ്ങള്‍
1. മലം ഇരുണ്ട നിറത്തില്‍ പോവുക
2. എക്കിള്‍
3. ദഹനക്കേട്
4. വിശപ്പില്ലായ്മ
5. ഓക്കാനം
6. ചര്‍ദ്ദി
7. ചര്‍ദ്ദിയില്‍ രക്തമോ, കാപ്പിക്കുരു പോലെയുള്ള വസ്തുവോ കാണപ്പെടുക.

ചികില്‍സ

രോഗകാരണത്തിനനുസരിച്ചാണ് ചികില്‍സ നിശ്ചയിക്കുക. ആമാശയത്തിലെ അമ്‌ളത്തെ നിര്‍വീര്യമാക്കാനോ കുറയ്ക്കാനോ സഹായകരമായ അന്റാസിഡുകളും മറ്റുമരുന്നുകളും നല്‍കുന്നത് രോഗലക്ഷണങ്ങളെ ഇല്ലാതാക്കാക്കുകയും രോഗശമനം എളുപ്പമാക്കുകയും ചെയ്യും.ഗാസ്‌ട്രൈറ്റിന് കാരണമാകുന്ന മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തുകയും വേണം. ഗാസ്ട്രിക് അള്‍സറുണ്ടെങ്കില്‍ അതും ചികില്‍സിക്കപ്പെടേണ്ടതുണ്ട്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ മാനസിക പിരിമുറുക്കം മൂലമുണ്ടാകുന്ന ഗാസ്‌ട്രൈറ്റിസ് വരാതെ നോക്കാനാവും.ആസ്പത്രിയില്‍ പ്രവേശിപ്പിക്കിട്ട ഗാസ്‌ട്രൈറ്റിസ് രോഗികള്‍ക്ക് ആമാശയത്തിലെ അമഌഉത്പാദനം കുറയ്ക്കുന്നതിന് പ്രേട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്റര്‍ ചികില്‍സ നല്‍കാറുണ്ട്.

കാരണങ്ങള്‍

ചില പ്രത്യേക ചികില്‍സകള്‍, മദ്യം, ആമാശയത്തെ ദ്രവിപ്പിക്കുന്ന വിഷം പോലുള്ള വസ്തുക്കള്‍ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത്, കടുത്ത ശാരീരിക സമ്മര്‍ദ്ദം, അണുബാധ.

കടുത്ത രോഗമോ അംഗക്ഷതമോ, പരിക്കോ മൂലമുണ്ടാകുന്ന മാനസിക ആഘാതമോ ഒക്കെയുമായി ബന്ധപ്പെട്ടും അക്യൂട്ട് ഗാസ്‌ട്രൈറ്റിസ് ഉണ്ടാവാം. താഴെപ്പറയുന്ന ഘടകങ്ങള്‍ അക്യൂട്ട് ഗാസ്‌ട്രൈറ്റിസിന്റെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും.

നോണ്‍സ്റ്റീറോയിഡല്‍ ആന്റി ഇന്‍ഫ്ലാമേറ്ററി മരുന്നുകളുടെ ഉപയോഗം, അമിത മദ്യപാനം, മേജര്‍ ശസ്ത്രക്രിയ, വൃക്കത്തകരാറ്, കരളിന്റെ പ്രവര്‍ത്തനത്തിലെ തകരാറ്, ശ്വാസകോശപ്രശ്‌നങ്ങള്‍.

പരിശോധനയും രോഗനിര്‍ണ്ണയവും
സി.ബി.സി( അനീമിയ കണ്ടെത്താന്‍)
ഗാസ്‌ട്രോസ്‌കോപ്പി
മലത്തിലെ രക്തം കണ്ടെത്താനുള്ള സ്റ്റൂള്‍ ഗ്വാക് ടെസ്റ്റ്
അന്നനാളം, ആമാശയം, ചെറുകുടല്‍ എന്നിവയുടെ എക്‌സ്-റേ എടുക്കുന്ന അപ്പര്‍ ജി.ഐ ആന്റ് സ്മാള്‍ ബവല്‍ സീരീസ് ടെസ്റ്റ്

രോഗപൂര്‍വ്വ നിരൂപണം

അധിക ഗാസ്‌ട്രൈറ്റിസും ചികില്‍സയിലൂടെ സുഖപ്പെടാറുണ്ട്.

പ്രതിരോധം

മദ്യപാനം, നോണ്‍സ്റ്റീറോയിഡല്‍ ആന്റി ഇന്‍ഫ്ലാമേറ്ററി മരുന്നുകള്‍ പോലുള്ള രോഗകാരണമായേക്കാവുന്ന വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുകയാണ് പ്രതിരോധമെന്ന നിലയില്‍ ചെയ്യാവുന്നത്.

സങ്കീര്‍ണ്ണതകള്‍

അമിതമായി രക്ത നഷ്ടപ്പെടുന്നതിന് സാധ്യതയുണ്ട്.

ഡോക്ടറെ സമീപിക്കേണ്ടതെപ്പോള്‍

രണ്ടോ മൂന്നോ അതിലധികമോ ദിവസം ഗാസ്‌ട്രൈറ്റിസിന്റെ ലക്ഷണങ്ങള്‍ തുടരുകയോ, രക്തം ചര്‍ദ്ദിക്കുകയോ, മലത്തില്‍ രക്തം കാണപ്പെടുകയോ ചെയ്താല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം.
Tags- Acute Gastritis
Loading