Home>Diseases>Asthma
FONT SIZE:AA

സാമൂഹ്യമായ തെറ്റിദ്ധാരണകള്‍

ആസ്ത്മ രോഗബാധിതര്‍ക്ക് സാധാരണജീവിതം നയിക്കാനാവില്ല

വ്യായാമങ്ങള്‍, സ്പോര്‍ട്സ് എന്നിവയില്‍ പങ്കെടുക്കാന്‍ കഴിയില്ല

ഒരാളില്‍ നിന്ന് പകരുന്ന രോഗമാണ് ആസ്ത്മ

ഗര്‍ഭിണികള്‍ ഇന്‍ഹെയ്ലറുകള്‍ ഉപയോഗിക്കാന്‍ പാടില്ല

അച്ഛനമ്മമാര്‍ക്ക് ആസ്ത്മ ഇല്ലെങ്കില്‍ കുട്ടിക്ക് വരില്ല

ആസ്ത്മ രോഗ ലക്ഷണങ്ങള്‍ എല്ലാവരിലും ഒരേപോലെയാണ്.

കുട്ടികള്‍ വളരുന്നതനുസരിച്ച് ആസ്ത്മ മാറിക്കോളും

ഇന്‍ഹെയ്ലര്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ആ ശീലത്തിന് അടിമപ്പെട്ടു പോകും

ഇന്‍ഹെയ്ലറുകളെക്കാള്‍ ഫലപ്രദവും സുരക്ഷിതവും ഗുളികകളാണ്്.

ആസ്ത്മയെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും ഈ രോഗത്തെ അംഗീകരിക്കാന്‍ തന്നെ ആളുകളെ വിമുഖരാക്കുന്നു. തുടക്കത്തില്‍ ചികിത്സ എടുക്കുന്നവര്‍ പോലും അത് കൃത്യമായി തുടര്‍ന്നു കൊണ്ടു പോകാത്ത അവസ്ഥയുമുണ്ട്്്. ചികിത്സാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വരുത്തുന്ന വീഴ്ച്ച രോഗത്തെ വഷളാക്കും.

ശ്രദ്ധിക്കാം ഇവ


ശ്വാസതടസ്സം എത്ര ചെറുതായാലും അടിക്കടി ഉണ്ടാകുന്നുവെങ്കില്‍ വൈദ്യസഹായം തേടുക

ആസ്തമ ഉണ്ടെന്നു കേട്ടാല്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ല. ശരിയായ ചികിത്സയും ശ്രദ്ധയും കൊണ്ട് പൂര്‍ണമായും നിയന്ത്രണത്തില്‍ കൊണ്ടു വരാം.

കുട്ടിക്ക് ആസ്ത്മ ഉണ്ടെങ്കില്‍ അധ്യാപകരോടോ സ്‌കൂള്‍ അധികൃതരോടോ മറച്ചു വെക്കരുത്.

കുട്ടിയുടെ അടുത്ത സുഹൃത്തുക്കളോടും പറയുക. സ്‌കൂളിലോ, ട്രിപ്പുകളിലോ, ബസ്സിലോ വെച്ച് രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചാല്‍ കാര്യം അറിയാവുന്നവര്‍ക്കേ സഹായിക്കാനാവൂ.

കുട്ടിയുടെ ഇന്‍ഹെയ്ലര്‍ ബാഗില്‍ എവിടെയാണ് സൂക്ഷിക്കുന്നതെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും ക്ലാസ് ടീച്ചറോടും അടുത്ത സൂഹൃത്തുക്കളോടും പറയുക.

മുതിര്‍ന്ന ആസ്ത്മാ രോഗികള്‍ ഓഫീസിലും അടുത്ത സുഹൃത്തുക്കളോടും മറച്ചുവെക്കാതിരിക്കുക.

കുടുംബത്തിലോ സമൂഹത്തിലോ ഉള്ള ആര്‍ക്കെങ്കലും ആസ്ത്മ ഉള്ളതായി സ്ഥിരീകരിച്ചാല്‍ അവരെ ഒറ്റപ്പെടുത്താതിരിക്കുക.

മരണകാരണമാവാം


വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കുകയുള്ളൂ എങ്കിലും ആസ്തമ മരണകാരണവുമാവാം. പെട്ടെന്നൊരു സാഹചര്യത്തില്‍ അലര്‍ജി വല്ലാതെ മൂര്‍ച്ഛിക്കുകയും രോഗിക്ക് വൈദ്യസഹായം നല്‍കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അപൂര്‍വമായാണെങ്കിലും മരണം വരെ സംഭവിക്കാം.

ആസ്തമ നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല. അല്‍പ്പം ശ്രദ്ധിക്കുകയും വേണ്ട സമയത്ത് കൃത്യമായി ചികിത്സകള്‍ പിന്തുടരുകയും ചെയ്താല്‍ നിയന്ത്രണവിധേയമാക്കാവുന്ന രോഗമാണിത്.

പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നതല്ല ആസ്തമ. രോഗലക്ഷണങ്ങള്‍ പ്രതികൂല സാഹചര്യത്തിലേ അനുഭവപ്പെടുകയുള്ളൂവെങ്കിലും പനിയോ ജലദോഷമോ പോലെ വന്നും പോയുമിരിക്കുന്ന രോഗമല്ല ആസ്തമ. രോഗലക്ഷണങ്ങളുള്ളപ്പോള്‍ മാത്രം മരുന്നു കഴിച്ചാല്‍മതി എന്ന ധാരണ തെറ്റാണ്.
Loading