
കൃത്യമായ മാസമുറയുള്ള സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങി പതിനാലാം ദിവസം അണ്ഡോല്പാദനം നടക്കും. ബീജസങ്കലനം നടക്കുന്നത് അണ്ഡവാഹിനിക്കുഴലില്‍ വെച്ചാണ്. അവിടെ നിന്നും ആറാം ദിവസം ഭ്രൂണം ഗര്‍ഭാശയത്തിലേക്ക് മാറ്റപ്പെടുന്നു. ഈ സമയത്തിനുള്ളില്‍ ഗര്‍ഭാശയത്തില്‍ എത്താന്‍ വൈകിയാല്‍ ഭ്രൂണം അണ്ഡവാഹിനിക്കുഴലില്‍ വെച്ചുതന്നെ വളരും. ഇങ്ങനെ വരുമ്പോള്‍ അണ്ഡവാഹിനിക്കുഴല്‍ വികസിച്ചു പൊട്ടുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യും. ഇതിന്റെ തുടക്കത്തില്‍ നാഭിയില്‍ കഠിനമായ വേദന അനുഭവപ്പെടും. ഒരു ഭാഗത്ത് കേന്ദ്രീകരിച്ചായിരിക്കും വേദനയുണ്ടാവുക. ഈ സന്ദര്‍ഭത്തില്‍ സ്‌കാനിങ് വഴി രോഗ കാരണം കണ്ടെത്താന്‍ കഴിയും. രോഗനിര്‍ണയം താമസിച്ചാല്‍ അമിത രക്തസ്രാവം മൂലം രോഗി ഗുരുതരാവസ്ഥയിലായേക്കാം. രോഗിയെ രക്ഷിയ്ക്കാന്‍ ശസ്ത്രക്രിയ തന്നെ വേണ്ടിവരും.