
1 അണുബാധ മൂലം അണ്ഡവാഹിനിക്കുഴല്‍ പ്രവര്‍ത്തന രഹിതമാകുമ്പോള്‍.
2 അണ്ഡവാഹിനിക്കുഴലിന്റെ ജന്മനായുള്ള പ്രവര്‍ത്തനക്കുറവ് കൊണ്ട്.
3 പ്രസവം നിര്‍ത്താനുള്ള ഓപ്പറേഷന് ചെയ്തവരില്‍ അപൂര്‍വമായി ഇത്തരം ഗര്‍ഭധാരണം ഉണ്ടാകാറുണ്ട്.
4 രണ്ടാമതും ഗര്‍ഭധാരണത്തിന് അണ്ഡവാഹിനിക്കുഴലില്‍ ശസ്ത്രക്രിയ നടത്തിയവരില്‍
മേല്പറഞ്ഞ സന്ദര്‍ഭങ്ങളില്‍ അണ്ഡവാഹിനിക്കുഴലിന്റെ പ്രവര്‍ത്തന ശക്തിയ്ക്ക് വ്യത്യാസം അനുഭവപ്പെടുന്നത് കൊണ്ടാണ് സ്ഥാനംതെറ്റി ഗര്‍ഭമുണ്ടാകുന്നത്.
നൂതന സൗകര്യങ്ങളായ ട്രാന്‍സ്വാജിനല്‍ സോണോഗ്രാഫി, സെറം ബീറ്റ എച്ച് സി ജി എസ്റ്റിമോഷന് എന്നീ പരിശോധനമൂലം നമുക്ക് അണ്ഡവാഹിനിക്കുഴല്ഗര്ഭം വളരെ നേരത്തേ സ്ഥിരീകരിക്കാന്‍ കഴിയുന്നു. അണ്ഡവാഹിനിക്കുഴല്‍ വികസിക്കുന്നതിന് മുമ്പ് രോഗനിര്‍ണയം ചെയ്താല്‍ മരുന്ന് കൊണ്ട് ചികിത്സിക്കാവുന്നതാണ്. നല്ല ചികിത്സയ്ക്ക് 95 ശതമാനം വിജയ സാദ്ധ്യതയുമുണ്ട്.