പുണ്ണിന്റെ രൂപം, സ്ഥാനം എന്നിവ അടിസ്ഥാനമാക്കി ഒരു ഡോക്ടര്‍ക്കോ ഡെന്റിസ്റ്റിനോ ഏത് തരം വായ്പുണ്ണാണെന്ന് രോഗ നിര്‍ണ്ണയം നടത്താനാവും. രോഗ കാരണം ഉറപ്പുവരുത്തുന്നതിന് രക്തപരിശോധനയും ത്വക്കിന്റെ ബയോപ്സിയും ആവശ്യമായിവരും.
രോഗപൂര്‍വ്വ പരിചരണം
രോഗകാരണമനുസരിച്ച് അള്‍സര്‍ ചികില്‍സയുടെ ഫലവും വ്യത്യസ്തമായിരിക്കും. അധിക വായ് പുണ്ണുകളും അപകടകാരികളല്ല. അവ പ്രത്യേക ചികില്‍സയില്ലാതെ തന്നെ സുഖപ്പെടുകയും ചെയ്യും. എന്നാല്‍ അപൂര്‍വ്വമായി ദീര്‍ഘകാലമായുള്ള വായ്പുണ്ണ് വായിലുണ്ടാകുന്ന അര്‍ബുദമായി മാറാറുണ്ട്.
പ്രതിരോധം
വായ എപ്പോഴും ശുചിയായി സൂക്ഷിക്കുന്നത് ചിലതരം വായ്പുണ്ണുകളെ പ്രതിരോധിക്കാന്‍ സഹായിക്കും. വായ്പുണ്ണ് ഉണ്ടായാല്‍ തന്നെ അത് സങ്കീര്‍ണ്ണമാകാതിരിക്കാനും ശുചിത്വം ഉപകരിക്കും. ദിവസവും രണ്ട് നേരം പല്ല് തേക്കുക, കൃത്യമായ ഇടവേളകളില്‍ ദന്ത പരിശോധനയും കഌനിങ്ങും നടത്തുക, ദിവസവും ഫ്ലോസിംങ് ചെയ്യുക തുടങ്ങിയവ വായ ശുചിത്വം നിലനിര്‍ത്തുന്നതിന് സഹായിക്കും.
സങ്കീര്‍ണ്ണതകള്‍
· വായ് പുണ്ണില്‍ ബാക്ടീരിയല്‍ അണുബാധ ഉണ്ടാകുന്നത് വായയിലെ സെല്ലുലൈറ്റിസ് രോഗത്തിന് ഇടയാക്കും.
· പല്ലിലുണ്ടാകുന്ന അണുബാധ(Tooth abscesses)
· വായിലുണ്ടാകുന്ന അര്‍ബുദം
ഡോക്ടറെ സമീപിക്കേണ്ടതെപ്പോള്‍
മൂന്നാഴ്ചയിലധികം വായ് പുണ്ണ് നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കണം. പതിവായി വായ്പുണ്ണ് വരുന്നുണ്ടെങ്കിലും പുതിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാലും ഡോക്ടറെ കാണണം.