Home>Diseases>Cough
FONT SIZE:AA

ചുമയും കഫക്കെട്ടും

ഡോ.പി.വേണുഗോപാല്‍

ശ്വാസകോശത്തിലേക്ക് വായു കടത്തിവിടുന്ന ചെറിയ നാളികളാണ് ബ്രോങ്കൈ. ബ്രോങ്കൈകളിലെ കോശങ്ങളും ഗ്രന്ഥികളും ഉത്പാദിപ്പിക്കുന്ന സ്രവങ്ങളുടെ മിശ്രിതമാണ് കഫം. ആരോഗ്യമുള്ള ഒരാളില്‍ ഈ കഫം ശ്വാസനാളങ്ങളിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

ബ്രോങ്കൈകളുടെ പ്രതലത്തില്‍ സാധാരണയായി കാണപ്പെടുന്ന ഒരിനം നേര്‍ത്ത ഫിലമെന്‍റുകളാണ് സിലിയ. ഇവയുടെ ശരിയായ പ്രവര്‍ത്തനം മൂലം വായുവിലൂടെ ശ്വാസകോശത്തിലേക്കു കടക്കുന്ന അന്യവസ്തുക്കള്‍, രോഗാണുക്കള്‍, പൊടി, ആഹാരപദാര്‍ഥങ്ങള്‍ എന്നിവയെ കഫത്തോടൊപ്പം ഫലപ്രദമായി ചുമച്ച് പുറംതള്ളാന്‍ ശ്വാസകോശത്തിന് കഴിവുണ്ട്. ഇത് ഒരു പ്രതിരോധപ്രവര്‍ത്തനമാണ്.
Tags- Cough
Loading