
ലക്ഷണങ്ങള്‍
അധികം തൈറോയിഡ് വീക്കങ്ങള്‍ക്കും ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. വലിയ മുഴയാണെങ്കില്‍ തൊണ്ടയുടെ മറ്റുഭാഗങ്ങളേക്കാള്‍ പുറത്തേക്ക് തള്ളി നില്‍ക്കും.സാധാരണ കാണാവുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്
. ശ്വസോച്ഛ്വാസത്തിന് ബുദ്ധിമുട്ട്
. ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്
. തൊണ്ടയടപ്പ്, ശബ്ദമാറ്റം
. തൊണ്ടവേദന
. ഗോയിറ്റര്‍
തൈറോയിഡ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന തൈറോയിഡ് ഹോര്‍മോണുകള്‍ ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കും. അവ താഴെപ്പറയുന്നവയാണ്
. ശരീര ഭാരം കുറയുക
. വിശപ്പ് അധികരിക്കുക
. പരിഭ്രമം
. അസ്വസ്ഥത
. ചര്‍മ്മത്തിന് ഈര്‍പ്പം
. ചര്‍മ്മം ചുവപ്പ് നിറമാകുക(വിവര്‍ണമാകുക)
. ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക
ഹാശിമോട്ടോസ് രോഗത്തിന്റെ ഫലമായുണ്ടാകുന്ന തൈറോയിഡ് വീക്കം താഴെപ്പറയുന്ന ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കും.
. തണുപ്പ് അസഹ്യമായ അവസ്ഥ
. ക്ഷീണം
. ചര്‍മ്മം വരളുക
. മുടി കൊഴിയുക
. അകാരണമായി ശരീര ഭാരം കുറയുക
. മുഖത്ത് നീര്‍വീക്കം