തൈറോയിഡ് ഗ്രന്ഥിയിലെ കോശങ്ങളുടെ വളര്‍ച്ചയാണ് തൈറോയിഡ് വീക്കം.ഇതില്‍ തന്നെ അപകടകരമല്ലാത്തവളര്‍ച്ചയും കാന്‍സര്‍ വളര്‍ച്ചയുമുണ്ട്. ചില മുഴകള്‍ ദ്രാവകം നിറഞ്ഞ(സിസ്റ്റുകള്‍)തായിരിക്കും. മറ്റു ചിലതില്‍ തൈറോയിഡ് ഗ്രന്ഥീ കോശങ്ങളും. ചിലപ്പോള്‍ നിരവധി ചെറിയ മുഴകള്‍ നിറഞ്ഞ വലിയ മുഴയായും കാണപ്പെടും.
അഞ്ചു മുതല്‍ ഏഴു ശതമാനം വരെ ആളുകളില്‍ ശരീര പരിശോധനയില്‍ തന്നെ തിരിച്ചറിയാന്‍ വലിയ മുഴകള്‍ കാണപ്പെടുമ്പോള്‍ അറുപതുകഴിഞ്ഞ 50 ശതമാനം പേരിലും ചെറിയ മുഴകളാണ് കാണപ്പെടുന്നത്. പുരുഷന്മാരോക്കാള്‍ സ്ത്രീകളിലാണ് തൈറോയിഡ് വീക്കം കൂടുതലായി കാണപ്പെടുന്നത്. പ്രായം കൂടും തോറും തൈറോയിഡ് വീക്കത്തിനുള്ള സാധ്യതയും കൂടും. തൈറോയിഡ് മുഴകളില്‍ നാലു മുതല്‍ അഞ്ചു ശതമാനം വരെ മാത്രമേ അര്‍ബുദമാകാറുള്ളൂ.
താഴെപ്പറയുന്ന ഘടകങ്ങള്‍ തൈറോയിഡ് കാന്‍സറിനുള്ള സാധ്യത വര്‍ദ്ദിപ്പിക്കും.
. കുടുംബത്തിലാര്‍ക്കെങ്കിലും തൈറോയിഡ് കാന്‍സര്‍ (മെഡുല്ലറി തൈറോയിഡ് കാര്‍സിനോമയും മള്‍ട്ടിപ്പിള്‍ എന്‍ഡോക്രൈന്‍ നിയോപ്ലാസിയ ടൈപ്പ് 2 ഉം) വന്നിട്ടുണ്ടെങ്കില്‍
. കടുപ്പമുള്ള മുഴ
. അടുത്തുള്ള ശരീരഭാഗങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന മുഴ
. സ്വന തന്തുക്കള്‍ തളര്‍ന്നു പോകുന്ന രോഗം(വോക്കല്‍ കോഡ് പാരാലിസിസ്)
തൈറോയിഡ് കാന്‍സറിനെ സ്വാധീനിക്കാവുന്ന മറ്റു ഘടകങ്ങള്‍
. പുരുഷനായിരിക്കുക
. 20 വയസ്സില്‍ കുറഞ്ഞ പ്രായമോ 70 ല്‍ കൂടിയ പ്രായമോ
. കഴുത്തിലോ തൊണ്ടയിലോ റേഡിയേഷന്‍ ഏറ്റിട്ടുണ്ടെങ്കില്‍
തൈറോയിഡ് വീക്കത്തിന്റെ കാരണങ്ങള്‍ എല്ലായ്‌പ്പോഴും കണ്ടെത്താനാവില്ല. സാധ്യതയുള്ള കാരണങ്ങള്‍ ഇവയാണ്:
. അയഡിന്‍ കുറവ്
. തൈറോയിഡ് ഹോര്‍മോണ്‍ അടിച്ചമര്‍ത്തപ്പെടുന്നത്
. ഹാശിമോട്ടോസ് ഡിസീസ്