ചില തൈറോയിഡ് വീക്കങ്ങള്‍ ചികില്‍സയില്ലാതെ തന്നെ സുഖപ്പെടുന്നതാണ്. തൈറോയിഡ് വീക്കത്തിന് ശസ്ത്രക്രിയ നിര്‍ദേശിക്കുന്നത് താഴെപ്പറയുന്ന സന്ദര്‍ഭങ്ങളിലാണ്.
. അത് കാന്‍സറാകുമ്പോള്‍
. രോഗ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍
. കാന്‍സറാണൊ അല്ലേ എന്ന് നിര്‍ണ്ണയിക്കാനാവാതെ വരുമ്പോള്‍
തൈറോയിഡ് വീക്കം സജീവമായി നിലനില്‍ക്കുന്ന രോഗികള്‍ക്ക് വീക്കത്തിന്റെ വലിപ്പം കുറയ്ക്കാനായി റേഡിയോ ആക്ടീവ് അയഡിന്‍ ഉപയോഗിച്ചുള്ള ചികില്‍സ നല്‍കാറുണ്ട്.എന്നാലിത് ഹൈപ്പര്‍തൈറോയിഡിസത്തിനും റേഡിയേഷന്‍ മൂലമുള്ള തൈറോയിഡൈറ്റിസിനും കാരണമാകാം. ഗര്‍ഭിണികള്‍ ഈ ചികില്‍സക്ക് വിധേയമാകരുത്. റേഡിയോ ആക്ടീവ് അയഡിന്‍ ഉപയോഗിച്ചുള്ള ചികില്‍സക്ക് വിധേയമായ സ്ത്രീകള്‍ പിന്നീട് ഗര്‍ഭിണിയാകില്ല.
തൈറോയിഡ് ഹോര്‍മോണായ ട4 ന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്ന മരുന്നാണ് ലിവോ തൈറോക്‌സിന്‍(സിന്‍ത്രോയിഡ്, ലിവോക്‌സില്‍,ലിവോത്രോയിഡ്, യൂണിത്രോയിഡ്). താഴെപ്പറയുന്നത് പോലുള്ള ചില പ്രത്യേക കേസുകളില്‍ അപകടകരമല്ലാത്ത തൈറോയിഡ് മുഴയുടെ ചികില്‍സയ്ക്ക് ലിവോ തൈറോക്‌സിന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.
. വളര്‍ന്നുകൊണ്ടിരിക്കുന്ന വീക്കം
. കഴുത്തിന്റെ ഘടനയില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തിലുള്ള മുഴ
. തൈറോയിഡ് ഗ്രന്ഥിയില്‍ ഒന്നിലധികം മുഴകള്‍ വളരുക
അധികം ആളുകളിലും ലിവോ തൈറോക്‌സിന്‍ ഫലം ചെയ്യാറില്ല. എന്നാല്‍ ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുകയും ചെയ്യും. ഹൃദയപ്രശ്‌നങ്ങളും അസ്ഥി സാന്ദ്രത കുറയലുമെക്കെ അവയില്‍പ്പെടും.ലക്ഷണങ്ങള്‍ ഉണ്ടാക്കുകയോ തുടര്‍ന്ന് വളരുകയോ ചെയ്യാത്ത അപകടകരമല്ലാത്ത വീക്കങ്ങള്‍ക്ക് ശ്രദ്ധാപൂര്‍ണ്ണമായ തുടര്‍രപരിചരണമാണ് നിര്‍ദേശിക്കാവുന്ന ഏക ചികില്‍സ.രോഗ നിര്‍ണ്ണയത്തിന് ശേഷം ആറു മുതല്‍ 12 വരെ മാസങ്ങള്‍ക്കുള്ളില്‍ തൈറോയിഡ് ബയോപ്‌സിയും അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങും ആവര്‍ത്തിക്കണം.തൈറോയിഡ് മുഴയിലേക്ക് എത്തനോള്‍ കുത്തിവെക്കുന്നതും ലേസര്‍ തെറാപ്പിയുമൊക്കെ ഈ രംഗത്തെ നൂതന ചികില്‍സാരീതികളാണ്.