Home>Diseases>Thyroid
FONT SIZE:AA

പ്രതിരോധം

അധിക തൈറോയിഡ് മുഴകളുടെയും കാരണം ഇന്നും വ്യക്തമല്ല.ആവശ്യത്തിന് അയഡിന്‍ അടങ്ങിയ ഭക്ഷണക്രമം ചില തരം തൈറോയിഡ് വീക്കങ്ങളെ പ്രതിരോധിക്കാന്‍ സഹായകരമാണ്.

സങ്കീര്‍ണ്ണതകള്‍

ഹൈപ്പര്‍തൈറോയിഡിസമാണ് അര്‍ബുദമല്ലാത്ത തൈറോയിഡ് വീക്കങ്ങളില്‍ സാധാരണ കാണുന്ന സങ്കീര്‍ണ്ണത. ചികില്‍സയിലെ സങ്കീര്‍ണ്ണതകള്‍ ഇവയാണ്.
മുഴ വീണ്ടും വളരുന്നത്, ശസ്ത്രക്രിയയുടെ പാട്, തൊണ്ടയടപ്പ്, ശസ്ത്രക്രിയയില്‍ സ്വന തന്തുവിന് തകരാറ് സംഭവിച്ചതുമൂവമുള്ള ശബ്ദമാറ്റം(മുഴ സ്വന പേടകത്തിന് അടുത്തായിരിക്കുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നത്),മരുന്നുകളുടെ പാര്‍ശ്വ ഫലം മൂലമുള്ള ഹൃദയ പ്രശ്‌നങ്ങളും അസ്ഥികളുടെ ബലക്ഷയവും,ഹൈപ്പര്‍തൈറോയിഡിസം.

ഡോക്ടറെ കാണേണ്ടതെപ്പോള്‍

തൊണ്ടയില്‍ മുഴയോ തൈറോയിഡ് വീക്കത്തിന്റെ മറ്റു ലക്ഷണങ്ങളോ അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.


Tags- Thyroid
Loading