പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് അസ്ഥികളുടെ ബലക്ഷയം കൂടുതലായി കണ്ടുവരുന്നത് എന്ന് പറഞ്ഞു കഴിഞ്ഞു. ആര്‍ത്തവ വിരാമത്തിനുശേഷമാണ് സ്ത്രീകളെ ഈ രോഗാവസ്ഥ അലട്ടുന്നത്. ഈസ്ട്രജന് എന്ന ഹോര്‍മോണിന്റെ അളവില്‍ കുറവുവരുന്നതാണ് കാരണം. ചെറിയ പ്രായത്തില്‍ത്തന്നെ ആര്‍ത്തവവിരാമം സംഭവിക്കുന്നവര്‍ക്ക് രോഗസാധ്യത കൂടുതലായി കണ്ടുവരുന്നു.
മേല്പറഞ്ഞ സാഹചര്യങ്ങളിലെങ്കിലും യുവാക്കളിലും അസ്ഥികളുടെ ബലക്ഷയം ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉണ്ടാകാറുണ്ട്. കുറഞ്ഞ ശരീരഭാരം, മദ്യപാനവും പുകവലിയും, ഉദാസീനമായ ജീവിതശൈലി, കോര്‍ട്ടികോസ്റ്റിറോയിഡ് അടങ്ങിയ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം എന്നിവയും സ്ത്രീകളില്‍ അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്നതായി കാണുന്നു.