
പുരുഷന്മാരേക്കാള് കൂടുതലായി സ്ത്രീകള്‍ക്കാണ് ഈ രോഗം കൂടുതല്‍ കണ്ടുവരുന്നത്. ബ്രിട്ടനില്‍ നടത്തിയ കണക്കെടുപ്പില്‍ രണ്ടിലൊന്ന് സ്ത്രീകള്‍ക്ക് ഈ രോഗാവസ്ഥ ഉണ്ടാകുമ്പോള്‍, പുരുഷന്മാരില് അഞ്ചിലൊന്നു പേര്‍ക്ക് മാത്രമേ ഓസ്റ്റിയോപോറോസിസ് കണ്ടുവരുന്നുള്ളൂ. പ്രതിവര്‍ഷം 2,30,000 കേസുകള്‍ ഈ അവസ്ഥകൊണ്ട് അസ്ഥി ഒടിയുന്നവയായി കാണപ്പെട്ടതായും സര്‍വേ സൂചിപ്പിക്കുന്നു.
അസ്ഥികള്‍ നേര്‍ത്തും ദുര്‍ബലമായും വരുന്ന അവസ്ഥയാണ് അസ്ഥിദ്രവിക്കല്‍ അഥവാ ഓസ്റ്റിയോപോറോസിസ്. ഇതോടെ എളുപ്പത്തില്‍ എല്ലുകള്‍ പൊട്ടാനുള്ള പ്രവണതയുണ്ടാകുന്നു. നട്ടെല്ല്, ഇടുപ്പ്, മണിബന്ധം എന്നിവിടങ്ങളിലാണ് ഒടിവ് പെട്ടെന്നുണ്ടാകുന്നതായി കണ്ടുവരുന്നത്.