അസ്ഥികളുടെ ആരോഗ്യം പ്രത്യക്ഷമായി നിരീക്ഷിക്കാനോ അറിയാനോ കഴിയാത്തതിനാല്‍ മിക്കപ്പോഴും ആകസ്മികമായ ഒടിവോ ചതവോ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇക്കാര്യം ആളുകള്‍ ശ്രദ്ധിക്കുക. അസ്ഥികള്‍ ദ്രവിക്കുന്ന അവസ്ഥ കണ്ടെത്താന്‍ ഇനി പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കുക.
*സ്ത്രീകളാണെങ്കില്‍, ആര്‍ത്തവവിരാമം വന്നയാളാണോ?
*45 വയസ്സിന് മുമ്പ് ആര്‍ത്തവ വിരാമം സംഭവിച്ചിട്ടുണ്ടോ?
*കഴിഞ്ഞ കാലങ്ങളില്‍ ഇടയ്ക്കിടെ എല്ലു പൊട്ടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ?
*എക്സ്റേ എടുത്ത സന്ദര്‍ഭങ്ങളില്‍ അസ്ഥികള്‍ ശോഷിച്ചുവരുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ?
*ഇക്കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഉയരത്തില്‍ കുറവുണ്ടായിട്ടുണ്ടോ?
*ആറുമാസത്തിലധികം സ്റ്റീറോയ്ഡ്സ് ഉപയോഗിച്ചിട്ടുണ്ടോ?
*അസ്ഥികള്‍ ദ്രവിക്കുന്ന പാരമ്പര്യം കുടുംബപരമായി ഉണ്ടോ?
*തൈറോയ്ഡ്, സന്ധിവാതം, വൃക്കരോഗം, എല്ലുകളെ ബാധിക്കുന്നരോഗം ഇവയേതെങ്കിലും ഉള്ളയാളാണോ?
*അമിതമായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ശീലമുണ്ടോ?
ഇവയില്‍ രണ്ടെണ്ണത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് 'അതേ' എന്നാണ് ഉത്തരമെങ്കില്‍ അസ്ഥികള്‍ ദ്രവിക്കുന്ന അവസ്ഥയെ നിങ്ങള്‍ കരുതിയിരിക്കണം എന്ന് സാരം. ഉടനെ വിദഗ്ധ വൈദ്യപരിശോധന നടത്തുന്നതാണ് ഗുണകരം.
കാരണങ്ങളും