മറ്റ് ശരീരഭാഗങ്ങളെപ്പോലെ അസ്ഥിയും ജീവനുള്ള കലകള്‍ തന്നെയാണ്. വളരുകയും നശിക്കുകയും ചെയ്യുന്ന കോശങ്ങളാലാണ് ഇത് നിര്‍മിതമായിട്ടുള്ളത്. ജീവിതത്തിന്റെ മൂന്ന് ദശാബ്ദമെത്തുമ്പോഴേക്കും അസ്ഥികള്‍ അതിന്റെ കരുത്തിന്റെ പാരമ്യത്തിലെത്തും. പിന്നെ അസ്ഥികളുടെ സാന്ദ്രത കുറയാന്‍ തുടങ്ങും.
യൗവനത്തില്‍ എത്രകണ്ട് ശക്തമായിരിക്കുന്നോ മധ്യവയസ്സിലുണ്ടാകുന്ന ബലക്ഷയം അത്രകണ്ട് കുറയും. ഇക്കാരണത്താലാണ് കൗമാരത്തില്‍ത്തന്നെ കാത്സ്യമടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണമെന്നും അനുയോജ്യമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടണമെന്നും പറയുന്നത്. പാരമ്പര്യവും എല്ലുറപ്പിന് ഒരു കാരണമായി പറയാറുണ്ട്.