githadharsanam
ഗീതാദര്‍ശനം - 168

ജ്ഞാനകര്‍മ സംന്യാസയോഗം കാമക്രോധവിയുക്താനാം യതീനാം യതചേതസാം അഭിതോ ബ്രഹ്മനിര്‍വാണം വര്‍ത്തതേ വിദിതാത്മനാം (വിമുക്താനാം എന്നു പാഠഭേദം) കാമക്രോധങ്ങളോട് വേര്‍പെട്ടവരും (അവയില്‍നിന്ന് മോചനം നേടിയവരും) ചിത്തത്തെ അടക്കിയവരും ആത്മതത്ത്വത്തെ അറിഞ്ഞവരുമായ ബ്രഹ്മനിഷ്ഠര്‍ക്ക്...



ഗീതാദര്‍ശനം - 166

ജ്ഞാനകര്‍മ സംന്യാസയോഗം യോശന്തഃ സുഖോശന്തരാരാമഃ തഥാന്തര്‍ജ്യോതിരേവ യഃ സ യോഗീ ബ്രഹ്മനിര്‍വാണം ബ്രഹ്മഭൂതോശധിഗച്ഛതി (ഉള്ളിന്റെ ഉള്ളിലുള്ള) സ്വാത്മാവില്‍ത്തന്നെ സുഖം കാണുന്നവനും ആ ആത്മാവില്‍ത്തന്നെ രമിക്കുന്നവനും ആരോ, അപ്രകാരംതന്നെ ആരുടെ ഹൃദയത്തില്‍ ആത്മജ്ഞാനം...



ഗീതാദര്‍ശനം - 167

ജ്ഞാനകര്‍മ സംന്യാസയോഗം ലഭന്തേ ബ്രഹ്മനിര്‍വാണം ഋഷയഃ ക്ഷീണകല്മഷാഃ ഛിന്നദൈ്വധാ യതാത്മാനഃ സര്‍വഭൂതഹിതേ രതാഃ പാപം ക്ഷയിച്ചവരും ദ്വന്ദ്വബോധത്തെ അറുത്തുമാറ്റിയവരും ആത്മാവിനെമാത്രം ധ്യാനിച്ചുകൊണ്ടിരിക്കുന്നവരും സകല ചരാചരങ്ങള്‍ക്കും ഹിതം ചെയ്യുന്നതില്‍ സന്തോഷിക്കുന്നവരുമായ...



ഗീതാദര്‍ശനം - 165

ജ്ഞാനകര്‍മ സംന്യാസയോഗം ശക്‌നോതീഹൈവ യഃ സോഢും പ്രാക്ശരീരവിമോക്ഷണാത് കാമക്രോധോദ്ഭവം വേഗം സ യുക്തഃ സ സുഖീ നരഃ മനസ്സില്‍ ആര്‍ത്തി, ക്രോധം എന്നിവയില്‍നിന്നുണ്ടാകുന്ന ക്ഷോഭത്തെ ദേഹം ഉപേക്ഷിക്കുന്നതിനുമുമ്പ് അപ്പപ്പോള്‍ (കാമക്രോധങ്ങളുടെ ഉത്ഭവസമയത്തുതന്നെ)...



ഗീതാദര്‍ശനം - 164

ജ്ഞാനകര്‍മ സംന്യാസയോഗം യേ ഹി സംസ്​പര്‍ശജാ ഭോഗാ ദുഃഖയോനയ ഏവ തേ ആദ്യന്തവന്തഃ കൗന്തേയ ന തേഷു രമതേ ബുധഃ അല്ലയോ കുന്തീപുത്രാ, വിഷയസുഖങ്ങള്‍ ഏതെല്ലാമുണ്ടോ അവയെല്ലാം ദുഃഖങ്ങളുടെ ഉറവിടങ്ങള്‍തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ അവ ആദ്യവും അന്തവും ഉള്ളവ (ഉണ്ടായും നശിച്ചും ഇരിക്കുന്നവ)...



ഗീതാദര്‍ശനം - 163

കര്‍മ സംന്യാസയോഗം ബാഹ്യസ്​പര്‍ശേഷ്വസക്താത്മാ വിന്ദത്യാത്മനി യത്‌സുഖം സ ബ്രഹ്മയോഗയുക്താത്മാ സുഖമക്ഷയമശ്‌നുതേ ഇന്ദ്രിയവിഷയങ്ങളില്‍ ആസക്തിയില്ലാതാകുന്ന ഒരുവന് യാതൊരു സുഖമാണോ തന്റെ അന്തഃകരണത്തില്‍ (അന്നേരത്തേക്കു മാത്രം) ലഭിക്കുന്നത് ആ സുഖം ബ്രഹ്മസാരൂപ്യം...



ഗീതാദര്‍ശനം - 162

കര്‍മ സംന്യാസയോഗം ന പ്രഹൃഷ്യേത് പ്രിയം പ്രാപ്യ നോദ്വിജേത് പ്രാപ്യ ചാപ്രിയം സ്ഥിരബുദ്ധിരസംമൂഢോ ബ്രഹ്മവിദ് ബ്രഹ്മണി സ്ഥിതഃ (ബ്രഹ്മത്തില്‍) സ്ഥിരബുദ്ധിയോടെയും തെറ്റായ ധാരണകള്‍ തീര്‍ത്തും നീങ്ങിയവനായും ബ്രഹ്മത്തില്‍ സ്വയം പ്രതിഷ്ഠിച്ചും ഇരിക്കുന്ന ബ്രഹ്മജ്ഞാനി...



ഗീതാദര്‍ശനം - 161

കര്‍മസംന്യാസയോഗം ഇഹൈവ തൈര്‍ജിതഃ സര്‍ഗോ യേഷാം സാമ്യേ സ്ഥിതം മനഃ നിര്‍ദോഷം ഹി സമം ബ്രഹ്മ തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ ഏവരുടെ മനസ്സ് (ഇപ്പറഞ്ഞ) സമത്വബോധത്തില്‍ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ ഈ ജീവിതത്തില്‍ത്തന്നെ പ്രാപഞ്ചികതയെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍...



ഗീതാദര്‍ശനം - 160

കര്‍മ സംന്യാസയോഗം വിദ്യാവിനയ സമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി ശുനി ചൈവ ശ്വപാകേ ച പണ്ഡിതാം സമദര്‍ശിനഃ വിദ്യയും വിനയവുമുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും നായയിലും നായയെ തിന്നുന്നവനിലും പരമാത്മജ്ഞാനികള്‍ സമത്വം ദര്‍ശിക്കുന്നു. ജീവിവര്‍ഗങ്ങളിലും മനുഷ്യരിലും...



ഗീതാദര്‍ശനം - 159

കര്‍മസംന്യാസയോഗം തദ്ബുദ്ധയസ്തദാത്മാന- സ്തന്നിഷ്ഠാസ്തത് പരായണാഃ ഗച്ഛന്ത്യപുനരാവൃത്തിം ജ്ഞാനിര്‍ദ്ധൂതകല്മഷാഃ ('തല്‍' എന്നത് 'തത്ത്വമസി' എന്ന മഹാവാക്യത്തിലേതുപോലെ ബ്രഹ്മത്തെ കുറിക്കുന്നു). പരമാത്മജ്ഞാനത്തില്‍ ഉറച്ച ബുദ്ധിയോടുകൂടിയും അര്‍പ്പിത മനസ്സോടെയും...



ഗീതാദര്‍ശനം - 158

ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മനഃ തേഷാമാദിത്യവല്‍ ജ്ഞാനം പ്രകാശയതി തത്പരം എന്നാല്‍ ഏതൊരാളുടെ ആ അജ്ഞാനം (ആത്മ) ജ്ഞാനംകൊണ്ട് നശിപ്പിക്കപ്പെടുന്നുവോ അവരില്‍ ആ ജ്ഞാനം (ഇരുളകറ്റുന്ന) സൂര്യനെപ്പോലെ പരമാത്മസ്വരൂപത്തെ പ്രകാശിപ്പിക്കുന്നു. എല്ലാ അറിവുകേടുമകറ്റാന്‍...



ഗീതാദര്‍ശനം - 157

കര്‍മസംന്യാസയോഗം നാദത്തേ കസ്യചിത് പാപം ന ചൈവ സുകൃതം വിഭൂഃ ജ്ഞാനേനാവൃതം ജ്ഞാനം തേന മുഹ്യന്തി ജന്തവഃ വിഭു (സര്‍വവ്യാപിയും പരിപൂര്‍ണനുമായ പരമാത്മാവ്) ആരുടെയും പാപത്തെയും പുണ്യത്തെയും ഗ്രഹിക്കുന്നില്ല (ഏറ്റെടുക്കുന്നില്ല). അറിവില്ലായ്മയാല്‍ അറിവ് മൂടപ്പെട്ടിരിക്കുന്നു....



ഗീതാദര്‍ശനം - 156

കര്‍മ സംന്യാസയോഗം ന കര്‍ത്തൃത്വം ന കര്‍മാണി ലോകസ്യ സൃജതി പ്രഭുഃ ന കര്‍മഫലസംയോഗം സ്വഭാവസ്തു പ്രവര്‍ത്തതേ പ്രഭു (പരമാത്മാവ്) ലോകര്‍ക്കായി കര്‍ത്തൃത്വവും കര്‍മങ്ങളും കര്‍മഫലസംബന്ധവും സൃഷ്ടിക്കുന്നില്ല. എന്നാല്‍ സ്വഭാവംകൊണ്ട് (സൃഷ്ടികള്‍) പ്രവര്‍ത്തിക്കുന്നു....



ഗീതാദര്‍ശനം - 155

കര്‍മസംന്യാസയോഗം സര്‍വകര്‍മാണി മനസാ സന്ന്യസ്യാസേ്ത സുഖം വശീ നവദ്വാരേ പുരേ ദേഹീ നൈവ കുര്‍വന്‍ ന കാരയന്‍ സര്‍വ കര്‍മങ്ങളെയും മനസ്സുകൊണ്ട് സന്ന്യസിച്ചിട്ട് (അവയുമായുള്ള സംഗം ഒഴിവാക്കിയിട്ട്) ഇന്ദ്രിയങ്ങളെ വശത്താക്കിയവന്‍ സുഖിമാനായി ഇരിക്കുന്നു. (അപ്പോള്‍) അവന്‍...



ഗീതാദര്‍ശനം - 154

യുക്തഃ കര്‍മഫലം ത്യക്ത്വാ ശാന്തിമാപ്‌നോതി നൈഷ്ഠികീം അയുക്തഃ കാമകാരേണ ഫലേ സക്തോ നിബദ്ധ്യതേ യോഗയുക്തന്‍ (പരമാത്മസാരൂപ്യം കൈവരിച്ചവന്‍) നിഷ്ഠയോടെ കര്‍മഫലം കൈവെടിഞ്ഞ് പരമശാന്തിയെ പ്രാപിക്കുന്നു. (എന്നാല്‍) യോഗനിഷ്ഠയില്ലാത്തവന്‍ കാമം ഹേതുവായി ഫലത്തില്‍ ആസക്തിയോടെ...



ഗീതാദര്‍ശനം - 153

കര്‍മ സംന്യാസയോഗം കായേന മനസാ ബുദ്ധ്യാ കേവലൈരിന്ദ്രിയൈരഭി യോഗിന കര്‍മ കുര്‍വന്തി സംഗം ത്യക്ത്വാ fത്മശുദ്ധയേ കര്‍മയോഗികള്‍ ഫലേച്ഛ ഉപേക്ഷിച്ച് ആത്മശുദ്ധിക്കായി കേവലമായ (കര്‍മാഭിനിവേശമില്ലാത്ത) ദേഹംകൊണ്ടും മനസ്സുകൊണ്ടും ഇന്ദ്രിയങ്ങളെക്കൊണ്ടും കര്‍മം ചെയ്യുന്നു....






( Page 36 of 46 )






MathrubhumiMatrimonial