githadharsanam

ഗീതാദര്‍ശനം - 161

Posted on: 01 Mar 2009

സി. രാധാകൃഷ്ണന്‍



കര്‍മസംന്യാസയോഗം


ഇഹൈവ തൈര്‍ജിതഃ സര്‍ഗോ
യേഷാം സാമ്യേ സ്ഥിതം മനഃ
നിര്‍ദോഷം ഹി സമം ബ്രഹ്മ
തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ

ഏവരുടെ മനസ്സ് (ഇപ്പറഞ്ഞ) സമത്വബോധത്തില്‍ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ ഈ ജീവിതത്തില്‍ത്തന്നെ പ്രാപഞ്ചികതയെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ പരബ്രഹ്മം ദോഷരഹിതമായും (സകലത്തിലും) സമമായും ഇരിക്കുന്നു. അതിനാല്‍ ആ സമദര്‍ശികള്‍ ബ്രഹ്മത്തില്‍ത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

അസമത്വ ദര്‍ശനത്തിലേക്കു നയിക്കുന്ന ഇഷ്ടാനിഷ്ടഭാവനയെ ജയിക്കുന്നതോടെ അഹംഭാവം പോയി ശുദ്ധബോധം തെളിയുന്നു. അപ്പോള്‍ ഈ ജീവിതത്തില്‍ത്തന്നെ പൂര്‍ണസ്വാതന്ത്ര്യമായി. (സ്വര്‍ഗം ഒരു മരണാനന്തരസമ്മാനമല്ലെന്ന് വീണ്ടും സൂചിപ്പിക്കുന്നു). ജീവചൈതന്യം യാതൊരു ദോഷവുമില്ലാത്തതാണ്. എല്ലാ ജീവികളിലും അതു സമമായി നിലകൊള്ളുന്നു. (ഈ സമത്വം അളവിലോ തൂക്കത്തിലോ അല്ല, തനിമയിലാണ്. എന്തിലിരിക്കുമ്പോഴും അതിന്റെ സ്വഭാവം സ്ഥിരമാണ്). എല്ലാം അതിലാണ് സംഭവിക്കുന്നത്. പക്ഷേ, അതിന് ഒന്നും സംഭവിക്കുന്നില്ല. അതിന്റെ സാന്നിധ്യം ദര്‍ശിക്കുന്നതോടെ അതുമായി താദാത്മ്യം കൈവരുന്നു.
(തുടരും)



MathrubhumiMatrimonial