githadharsanam
ഗീതാദര്‍ശനം - 374

വിശ്വരൂപ ദര്‍ശനയോഗം പതിനെട്ടും പത്തൊന്‍പതും ഇരുപതും ശ്ലോകങ്ങളില്‍ പരമാത്മാവിന്റെ ആദ്യന്തവിഹീനതയും അനന്തവ്യാപ്തിയും തൊട്ടുകാണിച്ചു. ഇപ്പോള്‍ എല്ലാറ്റിനെയും പ്രലയനം ചെയ്യിക്കുന്ന രുദ്രഭാവം എടുത്തുകാണിക്കുന്നു. പ്രാതിഭാസികമായിട്ടുള്ള നാമരൂപങ്ങളുടെയെല്ലാം...



ഗീതാദര്‍ശനം - 373

വിശ്വരൂപ ദര്‍ശനയോഗം അര്‍ജുനന്‍ കിടുകിടെ വിറച്ച് തൊഴുതുകൊണ്ടാണ് സംസാരിക്കുന്നത്. സൃഷ്ട്യുന്മുഖമായ പ്രസാദാത്മകതയല്ല, ലോകങ്ങളെ അരച്ചു കലക്കി കുടിക്കാന്‍ ഉദ്യുക്തമായ സംഹാരവ്യഗ്രതയാണ് പരംപൊരുളിന്‍േറതായി ഇവിടെ കാണപ്പെടുന്ന ഭാവം. (പ്രസാദാത്മകഭാവം ദൃശ്യാവിഷ്‌കാരത്തിന്റെ...



ഗീതാദര്‍ശനം - 372

വിശ്വരൂപ ദര്‍ശനയോഗം ഈ പറയുന്നവരെല്ലാം പുരാണങ്ങളിലെ കഥാപാത്രങ്ങളാണ്. ബ്രഹ്മാവിന്റെ പുരികക്കൊടിയില്‍നിന്ന് ഉണ്ടായവരാണ് രുദ്രന്മാര്‍ (ദുഷ്ടരെ രോദിപ്പിക്കുന്നവര്‍). അവര്‍ പതിനൊന്നു പേര്‍ ഉണ്ട്. പുരികം വളയുന്നത് അപ്രിയത്തിലാണല്ലോ. ഇവര്‍ ശക്തരും ശിക്ഷകരുമാണ്. അദിതി...



ഗീതാദര്‍ശനം - 371

വിശ്വരൂപ ദര്‍ശനയോഗം പ്രപഞ്ചമെന്ന മഹാക്ഷേത്രത്തിന്റെ ഒരു മിനിയേച്ചര്‍ (miniature) പതിപ്പായി കുരുക്ഷേത്രത്തെ കാണുമ്പോള്‍ വൈരുധ്യങ്ങളുടെ ഉല്‍ഗ്രഥനംതന്നെയാണ് 'ഇവിടെ' നടക്കുന്നതെന്ന് മനസ്സിലാവും. കാമക്രോധാദികളും പരംപൊരുളിന്റെ തന്നെ പ്രകാശങ്ങളാണ്, അഥവാ, ദേവന്മാരാണ്....



ഗീതാദര്‍ശനം - 370

വിശ്വരൂപ ദര്‍ശനയോഗം അമീഹി ത്വാം സുരസംഘാ വിശന്തി കേചിദ്ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി സ്വസ്തീത്യുക്ത്വാ മഹര്‍ഷിസിധസംഘാഃ സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്‌കലാഭിഃ അങ്ങാണ് നിത്യമായ ധര്‍മത്തിന്റെ പാലകന്‍ എന്നതിനാല്‍ ഈ ദേവസമൂഹങ്ങള്‍ അങ്ങയെ ശരണം പ്രാപിക്കുന്നു. ചിലര്‍...



ഗീതാദര്‍ശനം - 369

വിശ്വരൂപ ദര്‍ശനയോഗം ത്രിമാന-ആനിമേഷന്‍ പ്രസന്‍േറഷനില്‍ ഇപ്പോള്‍ പരമാത്മചൈതന്യം മാത്രം. അത് ആകാശഭൂമികള്‍ക്കിടയിലെ ഇടം മുഴുവനെന്നല്ല സകല ദിക്കുകളിലും നിറഞ്ഞിരിക്കുന്നു. അത്യത്ഭുതകരമാണ് ഈ ദൃശ്യം. അതേസമയം അത് അതിഭയാനകവുമാണ്. അപ്രതീക്ഷിതമായത് കാണുമ്പോഴാണല്ലോ അത്ഭുതം...



ഗീതാദര്‍ശനം - 368

വിശ്വരൂപ ദര്‍ശനയോഗം മഹാവിസ്‌ഫോടനത്തിന്റെ നീക്കിബാക്കിയാണ് എന്നാണ് ഇപ്പോഴത്തെ അഭ്യൂഹം. ഏതായാലും, സൂര്യനിരപേക്ഷവും വിശ്വവ്യാപിയുമായ 'തപിപ്പിക്കല്‍' ഉണ്ട് എന്ന് തെളിഞ്ഞിരിക്കുന്നു. അതിന്റെ മറ്റു 'മുഖ'ങ്ങള്‍ അചിരേണ അനാവൃതമായേക്കാം. പ്രപഞ്ചത്തില്‍ എവിടെയെവിടെയാണോ...



ഗീതാദര്‍ശനം - 367

വിശ്വരൂപ ദര്‍ശനയോഗം ഇതുവരെ കണ്ടതിന്റെയൊക്കെ വെളിച്ചത്തില്‍ അര്‍ജുനന്‍ എത്തിച്ചേരുന്ന സാമാന്യവത്കരണത്തോടെയാണ് പദ്യം അവസാനിക്കുന്നത്: അങ്ങ് സനാതനപുരുഷനാണ്, അഥവാ പുരുഷോത്തമനാണ്. (ക്ഷരം, അക്ഷരം, അക്ഷരാതീതം എന്ന മൂന്നു തലങ്ങളുള്ളതില്‍ അക്ഷരാതീതമാണ്). അനാദിമധ്യാന്തമനന്തവീര്യം...



ഗീതാദര്‍ശനം - 366

വിശ്വരൂപ ദര്‍ശനയോഗം ഇന്നതെന്ന് പറയാനാവാത്തതാണ് പരംപൊരുള്‍. എന്തുകൊണ്ടെന്നാല്‍, ഒരു വിഷയത്തെ നിര്‍വചിക്കുന്നത്, നേരത്തേ അറിഞ്ഞ മറ്റൊന്നുമായി അതിനെ ബന്ധപ്പെടുത്തിയാണ്. നിര്‍വചനത്തിന് നിരുപാധികത സാധ്യമല്ല. മാത്രമല്ല, നിര്‍വചനനിര്‍മിതിക്ക് കാര്യകാരണനൈരന്തര്യം...



ഗീതാദര്‍ശനം - 365

വിശ്വരൂപ ദര്‍ശനയോഗം കിരീടിനം ഗദിനം ചക്രിണം ച തേജോരാശിം സര്‍വതോ ദീപ്തിമന്തം പശ്യാമി ത്വാം ദുര്‍നിരീക്ഷ്യം സമന്താത് ദീപ്താനലാര്‍ക്കദ്യുതിമപ്രമേയം കിരീടം, ഗദ, ചക്രം എന്നിവയോടുകൂടിയവനായും തേജഃപുഞ്ജരൂപനായും സര്‍വത്ര പ്രകാശിച്ചുകൊണ്ടിരിക്കുന്നവനായും നേരിട്ട്...



ഗീതാദര്‍ശനം - 363

വിശ്വരൂപ ദര്‍ശനയോഗം സൗരമണ്ഡലവും താരാപഥമെന്ന പ്രാദേശിക താരസമൂഹവും (local galaxy) കഴിഞ്ഞ്, അന്‍ഡ്രൊമീഡയും (Andromeda) വേറെ മുപ്പതോളം ഗാലക്‌സികളും ചേര്‍ന്ന് ഒരു പ്രാദേശിക കൂട്ടായ്മയായി (local cluster) നില്‍ക്കുന്നു. ഇത്തരം കുറെ ക്ലസ്റ്ററുകള്‍ ചേര്‍ന്ന് സൂപ്പര്‍ ക്ലസ്റ്ററുകളാവുന്നു. ഏതുദിശയില്‍...



ഗീതാദര്‍ശനം - 362

വിശ്വരൂപ ദര്‍ശനയോഗം ഉരഗങ്ങള്‍ എന്നു പറയുമ്പോള്‍, ആ ഇനത്തില്‍പ്പെട്ട മറ്റെല്ലാ ജീവികളുടെയും കൂടെ, വാസുകിയെയും തക്ഷകനെയും ഒരുമിച്ച് പരിഗണിക്കണം എന്നാണ് രാമാനുജാചാര്യന്റെ പക്ഷം. വാസുകി, നിത്യജീവിതത്തിലെ സാമാന്യസംസ്‌കാരത്തെ സംബന്ധിക്കുന്ന ധാരണകള്‍ മുതല്‍ സ്വസ്വരൂപം...



ഗീതാദര്‍ശനം - 361

വിശ്വരൂപ ദര്‍ശനയോഗം തതഃ സ വിസ്മയാവിഷ്ടഃ ഹൃഷ്ടരോമാ ധനഞ്ജയഃ പ്രണമ്യ ശിരസാ ദേവം കൃതാഞ്ജലിരഭാഷത (ആ കാഴ്ച കണ്ടതില്‍) പിന്നെ ആശ്ചര്യഭരിതനും രോമാഞ്ചം പൂണ്ടവനുമായി അര്‍ജുനന്‍ ഭഗവാനെ താണു വണങ്ങി (ഇപ്രകാരം) പറഞ്ഞു. കാണാത്തത് കാണുമ്പോള്‍ അത്ഭുതമുണ്ടാകുന്നത് സ്വാഭാവികം....



ഗീതാദര്‍ശനം - 360

വിശ്വരൂപ ദര്‍ശനയോഗം തത്രൈകസ്ഥം ജഗത് കൃത്സ്‌നം പ്രവിഭക്തമനേകഥാ അപശ്യദ്ദേവദേവസ്യ ശരീരേ പാണ്ഡവസ്തദാ അനേകപ്രകാരത്തില്‍ വിഭാഗിക്കപ്പെട്ട ലോകം മുഴുവനും ദേവദേവന്റെ ആ ശരീരത്തില്‍ ഒന്നായി ഇരിക്കുന്നതായിട്ട് അപ്പോള്‍ അര്‍ജുനന്‍ കണ്ടു. ഇപ്പോള്‍ വിശ്വരൂപദര്‍ശനമെന്ന...



ഗീതാദര്‍ശനം - 360

വിശ്വരൂപ ദര്‍ശനയോഗം വേദം ദേവതാപൂജകളും അഗ്‌നിഹോത്രാദികളും മുറയാക്കുന്നു. വേദാന്തമോ, തീര്‍ത്തും വ്യത്യസ്തമായി, ധ്യാനാത്മകമായ സംസ്‌കാരം നല്‍കാനാണ് ശ്രമിക്കുന്നത്. ഈ ചിത്രം ഉണര്‍ത്തുന്ന രസം അത്ഭുതം മാത്രമാണെന്ന കാര്യം ശ്രദ്ധിക്കുക. അനുഗ്രഹഭാവമോ നിഗ്രഹഭാവമോ സൂചിതമല്ല....



ഗീതാദര്‍ശനം - 359

വിശ്വരൂപ ദര്‍ശനയോഗം ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം സര്‍വാശ്ചര്യമയം ദേവം അനന്തം വിശ്വതോമുഖം എണ്ണമറ്റ മുഖങ്ങളോടും കണ്ണുകളോടും കൂടിയും കണക്കില്ലാത്ത അത്ഭുതക്കാഴ്ചകളോടു കൂടിയും അനേകം ദിവ്യാഭരണങ്ങള്‍ അണിഞ്ഞും അസംഖ്യം ദിവ്യായുധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും...






( Page 23 of 46 )






MathrubhumiMatrimonial