
ഗീതാദര്‍ശനം - 360
Posted on: 10 Nov 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
തത്രൈകസ്ഥം ജഗത് കൃത്സ്‌നം
പ്രവിഭക്തമനേകഥാ
അപശ്യദ്ദേവദേവസ്യ
ശരീരേ പാണ്ഡവസ്തദാ
അനേകപ്രകാരത്തില്‍ വിഭാഗിക്കപ്പെട്ട ലോകം മുഴുവനും ദേവദേവന്റെ ആ ശരീരത്തില്‍ ഒന്നായി ഇരിക്കുന്നതായിട്ട് അപ്പോള്‍ അര്‍ജുനന്‍ കണ്ടു.
ഇപ്പോള്‍ വിശ്വരൂപദര്‍ശനമെന്ന ത്രിമാന-ആനിമേഷന്‍ പ്രസന്‍േറഷന്‍ (3-H arluadlvr ynhohrdadlvr) പ്രപഞ്ചത്തിന്റെ ഉത്പത്തിയുടെ നിമിഷത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. കോടാനുകോടി ഉരുവങ്ങളായും അനന്തമായ സ്‌പെയ്‌സായും വിഭജിക്കപ്പെട്ടു കാണുന്ന ഭൗതികപ്രപഞ്ചം ഇപ്പോള്‍ ഒരേയൊരു ഏകകമായി ഇരിക്കുന്നു. താരാകദംബങ്ങളോ (jamaµlho) ഗ്രഹങ്ങളോ ചരാചരങ്ങളോ തന്മാത്രകളോ (uvmhcpmho) അണുക്കളോ അണുഘടകങ്ങളോ (opb-advulc yandlcmho) ബലങ്ങളോ (ivncho) ഒന്നുമേ ഒന്നില്‍നിന്നൊന്ന് വേറിട്ടല്ല. സമയം ജനിച്ചിട്ടില്ല. ആധുനികഭൗതികം (uvehnr ykÄolco) അനനുസ്യൂതി (elocvrdlrpldÄ) എന്നു വിളിച്ച് പിന്‍വാങ്ങുന്ന അതിര്‍ത്തിക്കപ്പുറമുള്ള സ്ഥിതി. മഹാവിസ്‌ഫോടനത്തിന് (blj barj) മുന്‍പുള്ള അവസ്ഥ എന്നു പറയാം. സ്ഥലം എന്ന സംഗതിയേ ഇല്ലാത്തതുകൊണ്ട് വലിപ്പം എന്ന ആശയമേ പ്രസക്തമല്ല. ഒരു ബിന്ദുവോളം ചെറുതാണെന്നുവരെ സങ്കല്പിക്കാം. പക്ഷേ, മഹാപ്രപഞ്ചത്തിന്റെ രൂപരേഖ അതില്‍ ഇരിക്കുന്നു. എല്ലാറ്റിന്റെയും ബീജം അതിലുണ്ട്. ബലങ്ങള്‍ അതില്‍ ഏകീകരിച്ചിരിക്കുന്നു. ആ അവസ്ഥയില്‍ ആദ്യസ്പന്ദം സംഭവിക്കുമ്പോഴത്തെ പ്രകാശപ്രചുരിമയാണ് ഇവിടെ പ്രതിപാദ്യവിഷയം.
(ക്ഷരപ്രപഞ്ചത്തില്‍ ഭൗതികസ്ഥിരാങ്കങ്ങളും (ykÄolcam cvrodardo) സ്ഥിരമാനകങ്ങളും (ipreauhrdam prldo) ഉണ്ടെന്നു കരുതുന്നേടത്തോളം കാലം ഭൗതികശാസ്ത്രത്തിന് (ykÄolco) ഈ കാഴ്ച ദഹിക്കില്ല. സ്ഥിരമായി ഒരു ബലമേ ഉള്ളൂ എന്നും പ്രപഞ്ചത്തില്‍ എവിടെയും അവിടത്തെ 'ചുറ്റുപാടുകള്‍'ക്കനുസരിച്ച് താത്കാലികമായി മാത്രമേ 'സ്ഥിരത' (cvrodarcÄ) കാണാന്‍ കഴിയൂ എന്നും നിശ്ചയിക്കാതെ അതിനെ മനസ്സിലാക്കാനാവില്ല. ഒരു ബലം പലതായി കാണപ്പെടുന്നതിന്റെ രഹസ്യത്തെ ഇഴപിരിക്കാന്‍, അക്ഷരമെന്ന മാധ്യമത്തിന്റെ അസ്തിത്വത്തെ അംഗീകരിച്ച് അതിന്റെ സ്വഭാവം നിര്‍വചിച്ച് അതില്‍ സ്പന്ദനക്രിയ നടക്കുന്നതായി വിഭാവനം ചെയേ്ത തീരൂ. ആ സ്പന്ദങ്ങളുടെ സമാഹാരങ്ങളായി വേണം ചരാചരങ്ങളെ കാണാന്‍. ബലങ്ങളുടെ ബഹുസ്വരതയുടെ കാരണവും ഫലവും രണ്ടും ഈ സ്പന്ദനംതന്നെ എന്നുകൂടി കാണണം. ഭൗതികശാസ്ത്രത്തില്‍ ഈ കാഴ്ച താമസിയാതെ ഉരുത്തിരിയും. സ്ഥിതിഗതികളുടെ തനിരൂപം ഗ്രഹിക്കാന്‍ വേറെ വഴി ഇല്ല.)
(തുടരും)





