githadharsanam
ഗീതാദര്‍ശനം - 423

ഭക്തിയോഗം അഭ്യാസം എന്ന വാക്കിന് പരിശീലനം എന്ന് അര്‍ഥമെടുക്കാം. ഏത് ബാലന്‍സിങ്ങും പഠിക്കുന്ന ആരും ഇതു ചെയ്യാറുണ്ട്. ഇടറിപ്പോകുമ്പോള്‍ ഒരു തിരുത്തലിലൂടെ ബാലന്‍സുറപ്പിക്കുന്നു. തിരുത്തല്‍ അതിരു കവിഞ്ഞാല്‍ മറുവശത്തേക്കാവും ബാലന്‍സില്ലായ്മ. അപ്പോള്‍ തിരികെ തിരുത്തുന്നു....



ഗീതാദര്‍ശനം - 422

ഭക്തിയോഗം ഇപ്പറയുന്നതൊക്കെ നേരാണോ എന്ന സംശയം ചിലപ്പോള്‍ നാമ്പെടുക്കാം. അത്ര വലിയ ഒരു നേട്ടത്തെക്കുറിച്ചാണല്ലോ പറയുന്നത്. പൂജകളോ അനുഷ്ഠാനങ്ങളോ യാഗയജ്ഞങ്ങളോ തപോദാനങ്ങളോ മന്ത്രതന്ത്രങ്ങളോ ഒന്നും കൂടാതെ ഈ അവസ്ഥാന്തപ്രാപ്തി നടക്കുമോ എന്ന ഈരല്‍ ഈ കാലത്ത് ജീവിക്കുന്ന...



ഗീതാദര്‍ശനം - 421

ഭക്തിയോഗം എന്നില്‍ത്തന്നെ മനസ്സുറപ്പിക്കൂ. എന്നില്‍ത്തന്നെ ബുദ്ധിയും ചേര്‍ക്കൂ. അതില്‍പ്പിന്നെ എന്നില്‍ത്തന്നെയാവും നിവാസം. സംശയമില്ല. മനസ്സ് ഒരു മഹാസമുദ്രമാണെന്ന് പറയാറുണ്ട്. അതില്‍ ഒരേസമയം പല വിതാനങ്ങളില്‍ പല ഒഴുക്കുകള്‍ ഉണ്ടാകാം. ഇവയില്‍ ചിലത് പരസ്​പരവിരുദ്ധങ്ങളാകാറുണ്ട്....



ഗീതാദര്‍ശനം - 420

ഭക്തിയോഗം പരമാത്മാവെന്ന ലക്ഷ്യത്തോടു മാത്രമാകട്ടെ സദാ നേരവും ദേഹേന്ദ്രിയമനോബുദ്ധികള്‍ ചേര്‍ന്നു നില്‍ക്കുന്നത്. അതാണ് അനന്യയോഗം. ഏത് പ്രേമത്തിന്റെയും വിശുദ്ധിയുടെ അമ്ലപരീക്ഷ മറ്റെന്തിലെങ്കിലും താത്പര്യം ജനിക്കുന്നുണ്ടോ എന്നതാണല്ലോ. ധ്യാനത്തിന്റെ സാഫല്യം...



ഗീതാദര്‍ശനം - 419

ഭക്തിയോഗം പ്രയാസമാണെങ്കിലും സാധിക്കാവുന്ന കാര്യമാണ് ഇതെന്ന് ഈ പദ്യങ്ങള്‍ ഉറപ്പുനല്‍കുന്നു. ഏതാനും കാര്യങ്ങള്‍ നിര്‍വഹിച്ചാല്‍ മതി. ആദ്യമായി, സര്‍വകര്‍മങ്ങളും പരമാത്മാവില്‍ അര്‍പ്പിക്കാം. കര്‍മസന്ന്യാസത്തേക്കാള്‍ കര്‍മയോഗമാണ് ശ്രേഷ്ഠം എന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്...



ഗീതാദര്‍ശനം - 418

ഭക്തിയോഗം യേ തു സര്‍വാണി കര്‍മാണി മയി സംന്യസ്യ മത്പരാഃ അനന്യേനൈവ യോഗേന മാം ധ്യായന്ത ഉപാസതേ തേഷാമഹം സമുദ്ധര്‍ത്താ മൃത്യുസംസാരസാഗരാത് ഭവാമി ന ചിരാത് പാര്‍ഥ മയ്യാവേശിതചേതസാം എന്നാല്‍, ആരാണോ സര്‍വകര്‍മങ്ങളും എന്നില്‍ സമര്‍പ്പിച്ച്, എന്നെത്തന്നെ പരമലക്ഷ്യമായി...



ഗീതാദര്‍ശനം - 417

ഭക്തിയോഗം പൊതുവെ, എന്തെങ്കിലുമൊന്നില്‍ ചാരിയേ മനസ്സിന് നില്‍ക്കാനാവൂ. വികൃതിക്കുട്ടിയെപ്പോലെയാണ്, വെറുതെ നില്‍ക്കാനും വയ്യ. സഗുണോപാസനയില്‍ മനസ്സിന്റെ ഈ സ്വഭാവത്തെ ഉപയോഗിക്കാം. വികൃതികള്‍ കാട്ടുമ്പോഴും മനസ്സിന് ഉപാസനാരൂപത്തെ ചുറ്റിപ്പറ്റി നില്‍ക്കാം. പിന്നീട്...



ഗീതാദര്‍ശനം - 416

ഭക്തിയോഗം ഇങ്ങനെ, ആരാധ്യത്തെയും ആരാധകനാവശ്യമായ അടിസ്ഥാനയോഗ്യതകളെയും അവതരിപ്പിച്ചതില്‍പ്പിന്നെ ഒരു മുന്നറിയിപ്പുകൂടി തരുന്നു. ഈ വഴി അത്ര എളുപ്പമല്ല. (ചുറ്റിപ്പോകുന്നതിനേക്കാള്‍ പ്രയാസമാണല്ലോ കൊടുമുടിയിലേക്ക് നേരിട്ടുള്ള കയറ്റം.) ക്‌ളേശോശധികതരസ്‌തേഷാം അവ്യക്താസക്തചേതസാം...



ഗീതാദര്‍ശനം - 415

ഭക്തിയോഗം യോഗശാസ്ത്രത്തിലെ കാതലായ പ്രശ്‌നം ഇതുതന്നെയാണ്. രൂപമോ ഗുണമോ ഒന്നുമില്ലാത്തതിനെ എങ്ങനെ ഉപാസിക്കും? അചിന്ത്യമാണെന്നിരിക്കെ ബുദ്ധികൊണ്ടും അറിയാനാവില്ലല്ലോ. ലക്ഷ്യം അജ്ഞേയമെങ്കില്‍ എങ്ങനെ മുന്നോട്ടു പോകാന്‍? ഇന്ദ്രിയമനോബുദ്ധികള്‍ സദാ ക്ഷോഭിച്ച് അലയിളക്കി...



ഗീതാദര്‍ശനം - 414

ഭക്തിയോഗം സര്‍വത്രഗമാണത്. എങ്ങും വ്യാപിച്ചിരിക്കുന്നു. എങ്ങും വ്യാപിച്ചേ പറ്റൂ. കാരണം, ഏതെങ്കിലുമൊരിടത്ത് അക്ഷരബ്രഹ്മം ഇല്ലെന്നു വരികില്‍ അത് ഒരു പരിച്ഛിന്നവസ്തുവായി ഭവിക്കും. പരിച്ഛിന്നമായാല്‍ അതിര്‍ത്തിയും രൂപവുമായി. ഇതു രണ്ടുമുള്ളതിന് എല്ലാറ്റിന്റെയും അടിസ്ഥാനം...



ഗീതാദര്‍ശനം - 413

ഭക്തിയോഗം രണ്ട്, പരമമായ ശ്രദ്ധയോടെ വേണം ഉപാസന. വിശ്വാസം എന്ന ഒഴുക്കന്‍ അര്‍ഥമാണ് ശ്രദ്ധ എന്ന വാക്കിനു പറയാറ്. പക്ഷേ, ശ്രദ്ധ വെറും വിശ്വാസമല്ല. പുതുതായി അറിഞ്ഞ കാര്യത്തില്‍ സത്യബോധമുദിച്ച് ആ ബോധം സ്വന്തം പരിചിന്തനത്തിന്റെ ഫലമായി സ്വാനുഭവത്തില്‍ ബോധ്യപ്പെട്ട് അടിയുറച്ചുണ്ടാകുന്ന...



ഗീതാദര്‍ശനം - 412

ഭക്തിയോഗം പ്രപഞ്ചജീവനിലേക്കുതന്നെയാണ് മനസ്സിനെ പ്രവേശിപ്പിക്കേണ്ടത്. ഉപാസന ഏതു രീതിയിലുമാകാം, അതല്ല കാര്യം, എന്നു ധ്വനി. അവനവന്റെ സൗകര്യത്തിനും വഴിയുടെ സ്വഭാവത്തിനുമനുസരിച്ച് വാഹനം തിരഞ്ഞെടുത്തോളുക. പക്ഷേ, അങ്ങെത്താന്‍ ആവശ്യമായ പ്രധാനകാര്യങ്ങള്‍ വേറെയാണ്. അവയെപ്പറ്റി...



ഗീതാദര്‍ശനം - 411

ഭക്തിയോഗം ഗീതയ്ക്കു ശേഷവും ദൈ്വതവും വിശിഷ്ടാദൈ്വതവും ഉണ്ടായി. ഏകമില്ലാതെ ദൈ്വതവും വിശേഷപ്പെട്ട ദൈ്വതവും സാധ്യമല്ലല്ലോ എന്നാണ് വ്യാസരുടെ നറുചിരി. ഏകമുണ്ടെങ്കില്‍ പിന്നെ അതല്ലേ പരമം? പരമവും ഏകവുമായ സത്യം അനുപമേയമാകയാല്‍ നിര്‍വിശേഷമാണ്. അതിനെ സാക്ഷാത്കരിക്കലാണ്...



ഗീതാദര്‍ശനം - 410

ഭക്തിയോഗം അര്‍ജുന ഉവാച: ഏവം സതതയുക്താ യേ ഭക്താസ്ത്വാം പര്യുപാസതേ യേ ചാപ്യക്ഷരമവ്യക്തം തേഷാം കേ യോഗവിത്തമാഃ അര്‍ജുനന്‍ പറഞ്ഞു- ഇപ്രകാരം (മുന്നധ്യായത്തിന്റെ അവസാനപദ്യത്തില്‍ പറഞ്ഞപടി), (വിശ്വരൂപനായും സര്‍വജ്ഞനായും സര്‍വശക്തനായുമിരിക്കുന്ന) അങ്ങയില്‍ ഉറച്ച...



ഗീതാദര്‍ശനം - 409

ഭക്തിയോഗം സഗുണവും നിര്‍ഗുണവുമായ ഈശ്വരസങ്കല്പങ്ങള്‍ തമ്മിലുള്ള അന്തരവും പൊരുത്തവും ജ്ഞാനയോഗമെന്ന ഏഴാമധ്യായത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. (അതിലെ 21 മുതല്‍ 23 വരെ ശ്ലോകങ്ങള്‍ നോക്കുക. വിഭൂതിവിസ്തരയോഗമെന്ന പത്താമധ്യായത്തില്‍ ആരാധ്യരൂപങ്ങളുടെ നീണ്ട പട്ടികതന്നെ...



ഗീതാദര്‍ശനം - 408

ഭക്തിയോഗം ഗീതയെ ഏതു തലത്തില്‍ വായിച്ചാലും അത് അവതരിപ്പിക്കുന്ന കാതലായ അറിവിന്റെ കാര്യത്തില്‍ ഒരു മാറ്റവുമില്ല. ആ അറിവിന്റെ സാംഗത്യമെന്തെന്ന് അരവിന്ദമഹര്‍ഷി നന്നായി അടയാളപ്പെടുത്തിത്തരുന്നു. ''ഗീതയിലെ ചിന്താപദ്ധതി ശുദ്ധമായ അദൈ്വതം മാത്രമല്ല. സൃഷ്ടിയുടെ ലോകത്തില്‍...






( Page 20 of 46 )






MathrubhumiMatrimonial