Crime News
ഓപ്പറേഷന്‍ സുരക്ഷ; 46 പ്രതികള്‍ അറസ്റ്റില്‍

ലപ്പുഴ: ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കെ.ബാലചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 46 പ്രതികള്‍ അറസ്റ്റിലായി. ഗുണ്ടാലിസ്റ്റില്‍പ്പെട്ട രണ്ടുപേരും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട അഞ്ചുപേരും കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളില്‍പ്പെട്ട...



മുക്കുപണ്ടമെന്നറിയാതെ തട്ടിയെടുത്ത മാല വീടിനു പിന്നില്‍ കുഴിച്ചിട്ടു

ഹരിപ്പാട്: േൈഹവ കവര്‍ച്ചയ്ക്കിടെ കണ്ണില്‍പ്പെട്ട ബാലെ നടനെ ഭീഷണിപ്പെടുത്തി പിടിച്ചുവാങ്ങിയ മാല മുക്കുപണ്ടമാണെന്ന് പ്രതികളറിഞ്ഞത് പോലീസ് തൊണ്ടിമുതല്‍ വീണ്ടെടുത്തപ്പോഴാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ കവര്‍ച്ചയ്ക്കുശേഷം പ്രതികളില്‍ ഒരാളുടെ വീടിനു പിന്നില്‍ കവറിലാക്കി...



ദേശീയപാതയില്‍ വടിവാള്‍ വീശി കവര്‍ച്ച; രണ്ടുപേര്‍ പിടിയില്‍

പണവും മൊബൈല്‍ഫോണുകളും കണ്ടെടുത്തു ഹരിപ്പാട്: ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരുടെ കഴുത്തില്‍ വടിവാള്‍വച്ച് കവര്‍ച്ച നടത്തിയ രണ്ടുപേര്‍ പിടിയില്‍. കരുവാറ്റ രാജ്ഭവനില്‍ സുജിത്ത് (25), കരുവാറ്റ വടക്ക് മൂന്നുമനയ്ക്കല്‍ അരുണ്‍ (അമ്പിളി-21) എന്നിവരെയാണ്...



അമിതവേഗത്തില്‍പോയ മണ്ണുമാന്തിയന്ത്രം സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു

ധികൃത മണ്ണെടുപ്പ് തടയാന്‍ നടപടിയില്ല അടൂര്‍: പള്ളിക്കല്‍ പഞ്ചായത്തില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് താല്പര്യമില്ല. മണ്ണെടുപ്പ് സ്ഥലത്തേക്ക് പോലീസ് എത്തുന്നുവെന്ന സൂചനയില്‍ മരണപ്പാച്ചില്‍ നടത്തിയ മണ്ണുമാന്തിയന്ത്രം ഇടിച്ച്...



സ്‌കൂള്‍വാന്‍ അപകടത്തില്‍പ്പെട്ടെന്ന് വ്യാജ ഫോണ്‍സന്ദേശം

പരാതിപ്പെട്ടിട്ടും അധികൃതര്‍ക്ക് നടപടിയില്ല പന്തളം: ഒരു മാസത്തിലധികമായി പ്രചരിക്കുന്ന ഒരു ഫോണ്‍സന്ദേശം ആദ്യമായി കേള്‍ക്കുന്നവരെ ഭീതിയിലാക്കുന്നു. കാരയ്ക്കാടുള്ള ഒരു സ്‌കൂളിന്റെ വാന്‍ അപകടത്തില്‍പെട്ടുവെന്നും മുപ്പത് കുട്ടികള്‍ ഗുരുതരാവസ്ഥയിലാണെന്നും അതിലൊരാള്‍ക്ക്...



എക്‌സൈസ് റെയ്ഡ്: 10 കേസുകളിലായി 11 പേര്‍ അറസ്റ്റില്‍

കൊല്ലം: എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൊല്ലം, ചാത്തന്നൂര്‍ റേഞ്ചിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 10 കേസുകളിലായി 11 പേര്‍ അറസ്റ്റിലായി. അളവില്‍ കൂടുതല്‍ വിദേശമദ്യം കടത്തിക്കൊണ്ടു വന്നതിന് ശക്തികുളങ്ങര മീനത്തുചേരിയില്‍ കാവില്‍ പുത്തന്‍വീട്ടില്‍...



ഗുണ്ടാനിയമ പ്രകാരം അറസ്റ്റില്‍

തിരുവനന്തപുരം: കുന്നുകുഴി, ബാര്‍ട്ടണ്‍ഹില്‍, തേക്കുംമൂട് പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയായിരുന്ന കുറ്റവാളിയെ ഗുണ്ടാനിയമപ്രകാരം അറസ്റ്റുചെയ്തു. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനി ടി.സി. 12/1029-ല്‍ രാജേഷിനെയാണ് അറസ്റ്റുചെയ്തത്. ഗുണ്ടുകാട് സാബുവിന്റെ അനുയായിയായ...



അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

നെയ്യാറ്റിന്‍കര: കേരളത്തിലും തമിഴ്‌നാട്ടിലും ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിപ്പറിക്കുന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം കിള്ളിപ്പാലം വടക്കേകോട്ട ടി.സി. 41/ 714 അക്ഷയയില്‍ ആര്‍. അരുള്‍ പ്രകാശ് (44) ആണ് അറസ്റ്റിലായത്. മൂന്നുമാസം മുന്‍പ്...



മൊബൈല്‍ഫോണ്‍ കവര്‍ച്ച: നാലുപേര്‍ അറസ്റ്റില്‍

നാഗര്‍കോവില്‍: കന്യാകുമാരിക്കടുത്ത് വിവിധ മൊബൈല്‍ഫോണ്‍ കവര്‍ച്ചാ കേസുകളിലെ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാലസുബ്രഹ്മണ്യപുരം ശ്രീകുമാര്‍ (36), സുരേന്ദ്രന്‍ (23), തുണ്ടപരപ്പ് രാജശേഖര്‍ (24), രഘു (23) എന്നിവരാണ് ഞായറാഴ്ച വൈകുന്നേരം കന്യാകുമാരിക്കടുത്ത് പോലീസ്...



ഇലിപ്പോട് അപകടം: ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിന് സമീപം ഇലിപ്പോട് നടന്ന വാഹനാപകടത്തില്‍ വീട്ടമ്മ മരിക്കാനിടയായത് ഡ്രൈവറുടെ അനാസ്ഥമൂലമെന്ന് പോലീസ്. കുണ്ടമണ്‍കടവ് ബി.എസ്. ശങ്കരന്‍ നായര്‍ റോഡില്‍ മദന്‍ ഗോപാലിന്റെ ഭാര്യ ജയശ്രീ(44)യാണ് ഡ്രൈവറുടെ അലക്ഷ്യമായ വാഹന ഓട്ടത്തില്‍ മരിച്ചത്....



ഉത്സവം കണ്ടുമടങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചു

പൊയിനാച്ചി: ബാര മുക്കോത്ത്കാവ് ക്ഷേത്രോത്സവം കണ്ടുമടങ്ങുകയായിരുന്ന രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്പിച്ചു. ബൈക്ക് തകര്‍ത്തു. സി.പി.എം. പ്രവര്‍ത്തകരാണ് അക്രമത്തിനുപിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ്...



പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കുന്പള: മംഗല്‍പ്പാടിയിലെ പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്നകേസില്‍ ഒരാളെ കുമ്പള പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടക സ്വദേശിയായ ബിയാദുള്ള (40)യാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ മംഗലാപുരത്തെയും കാസര്‍കോട്ടെയും ലോഡ്ജുകളില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. വര്‍ഷങ്ങള്‍ക്കുമുമ്പ്...



തൊക്കിലങ്ങാടി പാലാപറമ്പില്‍ ബോംബ് സ്ഫാടനം

കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലാപറമ്പില്‍ സി.പി.എം. പ്രവര്‍ത്തകന്റെ വീടിന് സമീപം ബോംബ് സ്‌ഫോടനം. കൂത്തുപറമ്പ് ടൗണിലെ ഓട്ടോഡ്രൈവര്‍ പി.ജിത്തുവിന്റെ വീടിന് സമീപത്താണ് സ്‌ഫോടനം നടന്നത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. സംഭവത്തിനുപിന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകരാണെന്ന്...



മുടവന്തേരിയില്‍ വന്‍സ്‌ഫോടനം

നാദാപുരം: മുടവന്തേരി റോഡില്‍ ഞായറാഴ്ചയുണ്ടായ വന്‍സ്‌ഫോടനം നാട്ടുകാരില്‍ ഭീതി പരത്തി. നാദാപുരം പോലീസും ഇന്ത്യ റിസര്‍വ് ബറ്റാലിയനും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തുവിന്റെ ചില അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഉച്ചയ്ക്ക് രണ്ട് മണിക്കുശേഷമാണ് വന്‍ സ്‌ഫോടനം...



264 കുപ്പി വിദേശമദ്യവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

നാദാപുരം: മാഹിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 264 കുപ്പി വിദേശമദ്യവുമായി കാസര്‍കോട് സ്വദേശി കായപ്പനച്ചിയില്‍ പിടിയിലായി. മടിക്കൈയിലെ ബിജു (31) വിനെ നാദാപുരം എക്‌സൈസ് സംഘമാണ് പിടിച്ചത്. നാദാപുരം - പെരിങ്ങത്തൂര്‍ സംസ്ഥാന പാതയിലെ കായപ്പനച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ്...



മകള്‍ കൊല്ലപ്പെട്ടിട്ട് 13 വര്‍ഷം : മറിയം നീതിക്കായി അലയുന്നു

കര: മകളുടെ ഘാതകനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കുറ്റിയാടി പാലേരിയിലെ കൊന്നോടി മറിയം യാത്ര തുടങ്ങിയിട്ട് 13 വര്‍ഷം കഴിഞ്ഞു. ഇന്നും നീതി ഈ ഉമ്മയുടെ പടിക്കു പുറത്താണ്. ഘാതകനാകട്ടെ നിയമത്തെ കബളിപ്പിച്ച് എവിടെയോ വിലസുന്നു. 2001 സപ്തംബര്‍ എട്ടിനാണ് മറിയത്തിന്റെ...






( Page 87 of 94 )



 

 




MathrubhumiMatrimonial