Crime News

264 കുപ്പി വിദേശമദ്യവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

Posted on: 02 Mar 2015


നാദാപുരം: മാഹിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 264 കുപ്പി വിദേശമദ്യവുമായി കാസര്‍കോട് സ്വദേശി കായപ്പനച്ചിയില്‍ പിടിയിലായി. മടിക്കൈയിലെ ബിജു (31) വിനെ നാദാപുരം എക്‌സൈസ് സംഘമാണ് പിടിച്ചത്.
നാദാപുരം - പെരിങ്ങത്തൂര്‍ സംസ്ഥാന പാതയിലെ കായപ്പനച്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് വിദേശമദ്യം പിടികൂടിയത്. ഓട്ടോയുടെ സീറ്റിന് പിന്നിലെ പ്ലാറ്റ്‌ഫോമില്‍ 13 കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.
എക്‌സൈസ് ഷാഡോ സംഘത്തിന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യവേട്ട നടത്തിയത്. ഒരു മാസത്തിനിടെ നടത്തിയ പരിശോധനയില്‍ 200 ലിറ്റര്‍ മാഹി വിദേശമദ്യമാണ് പിടിച്ചത്. മദ്യം കടത്തിയ രണ്ട് ഓട്ടോയും മൂന്ന് ബൈക്കും ഉള്‍പ്പെടെ 5 വാഹനങ്ങളും നാദാപുരം എക്‌സൈസ് സംഘം പിടിച്ചു.

 

 




MathrubhumiMatrimonial