Crime News

സ്‌കൂള്‍വാന്‍ അപകടത്തില്‍പ്പെട്ടെന്ന് വ്യാജ ഫോണ്‍സന്ദേശം

Posted on: 03 Mar 2015


പരാതിപ്പെട്ടിട്ടും അധികൃതര്‍ക്ക് നടപടിയില്ല

പന്തളം:
ഒരു മാസത്തിലധികമായി പ്രചരിക്കുന്ന ഒരു ഫോണ്‍സന്ദേശം ആദ്യമായി കേള്‍ക്കുന്നവരെ ഭീതിയിലാക്കുന്നു. കാരയ്ക്കാടുള്ള ഒരു സ്‌കൂളിന്റെ വാന്‍ അപകടത്തില്‍പെട്ടുവെന്നും മുപ്പത് കുട്ടികള്‍ ഗുരുതരാവസ്ഥയിലാണെന്നും അതിലൊരാള്‍ക്ക് ഒ പോസിറ്റീവ് രക്തം വേണമെന്നുമാണ് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് സന്ദേശങ്ങള്‍ ഫോണുകളില്‍നിന്നും ഫോണുകളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.
എം.സി.റോഡില്‍ കാരയ്ക്കാട്ടാണ് അപകടമെന്നും, ഗുരുതരാവസ്ഥയിലായ കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും, ഈ സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറണമെന്നും സന്ദേശത്തിലൂടെ പറയുന്നു. അറിയുന്നവര്‍ അടുത്തുള്ള പത്രംഓഫീസുകളിലും പോലീസ് സ്റ്റേഷനിലുമൊക്കെ വിളിച്ചന്വേഷിക്കുന്നുണ്ടായിരുന്നു. വ്യാജ സന്ദേശത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സ്‌കൂളധികൃതര്‍ സൈബര്‍സെല്ലില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.

 

 




MathrubhumiMatrimonial