
പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
Posted on: 02 Mar 2015
കുന്പള: മംഗല്‍പ്പാടിയിലെ പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്നകേസില്‍ ഒരാളെ കുമ്പള പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടക സ്വദേശിയായ ബിയാദുള്ള (40)യാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ മംഗലാപുരത്തെയും കാസര്‍കോട്ടെയും ലോഡ്ജുകളില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. വര്‍ഷങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിന്നീട് ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചതായാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി തുടര്‍ച്ചയായി സ്‌കൂളില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പീഡനവിവരം അറിഞ്ഞത്. കുമ്പള പോലീസ് പിടികൂടിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.





