Crime News

അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

Posted on: 03 Mar 2015


നെയ്യാറ്റിന്‍കര: കേരളത്തിലും തമിഴ്‌നാട്ടിലും ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിപ്പറിക്കുന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.
തിരുവനന്തപുരം കിള്ളിപ്പാലം വടക്കേകോട്ട ടി.സി. 41/ 714 അക്ഷയയില്‍ ആര്‍. അരുള്‍ പ്രകാശ് (44) ആണ് അറസ്റ്റിലായത്. മൂന്നുമാസം മുന്‍പ് ആനാവൂര്‍ കോട്ടയ്ക്കല്‍ സിംലഭവനില്‍ ജയപാലിന്റെ ഭാര്യ കമലത്തിന്റെ അഞ്ചരപ്പവന്റെ മാല മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളുടെ മാല ബൈക്കില്‍ പിന്തുടര്‍ന്ന് മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്നും തിരുവനന്തപുരം കന്യാകുമാരി ജില്ലകളില്‍ നിന്നായി ഇത്തരത്തില്‍ 200 ലേറെ പവന്‍ സ്വര്‍ണം ഇയാള്‍ കവര്‍ന്നിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എന്‍. ജയകുമാറിന്റെ നേതൃത്വത്തില്‍ സി.ഐ. സി. ജോണ്‍, മാരായമുട്ടം എസ്.ഐ. മധുസൂദനന്‍നായര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

 

 




MathrubhumiMatrimonial