അമിതവേഗത്തില്‍പോയ മണ്ണുമാന്തിയന്ത്രം സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു
Posted on: 03 Mar 2015
ധികൃത മണ്ണെടുപ്പ് തടയാന്‍ നടപടിയില്ല
അടൂര്‍: പള്ളിക്കല്‍ പഞ്ചായത്തില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് താല്പര്യമില്ല. മണ്ണെടുപ്പ് സ്ഥലത്തേക്ക് പോലീസ് എത്തുന്നുവെന്ന സൂചനയില്‍ മരണപ്പാച്ചില്‍ നടത്തിയ മണ്ണുമാന്തിയന്ത്രം ഇടിച്ച് തിങ്കളാഴ്ച കോളേജ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. സ്‌കൂട്ടറില്‍ വരികയായിരുന്ന ഒന്നാം വര്‍ഷബിരുദ വിദ്യാര്‍ഥിനി ഇളംപള്ളില്‍ ശ്രീഭവനത്തില്‍ രഘുകുമാറിന്റെ മകള്‍ അനശ്വരയ്ക്കാണ് (19) തിങ്കളാഴ്ച രാവിലെ മണ്ണുമാന്തിയന്ത്രംതട്ടി പരിക്കേറ്റത്. ഹിരണ്യനല്ലൂര്‍ ക്ഷേത്രത്തിനു സമീപത്തുമുള്ള വെട്ട്‌റോഡിലൂടെ പോലീസിനെ ഭയന്ന് അമിത വേഗത്തില്‍പോയ വണ്ടിയാണ് അനശ്വരയുടെ വാഹനത്തെ ഇടിച്ചിട്ടത്. പരിക്കേറ്റ അനശ്വരയെ അടൂര്‍ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു മാസമായി പള്ളിക്കല്‍ ഭാഗത്ത് അനധികൃത മണ്ണെടുപ്പ് വ്യാപകമാണ്. മുന്‍പ് മണ്ണെടുപ്പ് സംഘങ്ങള്‍ക്ക് എതിരെ പോലീസ് നടപടി എടുത്തിരുന്നു. അനധികൃത മണ്ണെടുപ്പ് സ്ഥലത്തുനിന്ന് പിടികൂടുന്ന ട്രിപ്പറുകളും മണ്ണുമാന്തിയന്ത്രവും പോലീസ് സ്റ്റേഷനുകളില്‍ എത്തും. മുമ്പുതന്നെ ഉന്നതങ്ങളില്‍നിന്നുള്ള സമര്‍ദ്ദത്താല്‍ അത് വിട്ടയയ്‌ക്കേണ്ടിവരുന്നത് കാരണം മണ്ണെടുപ്പ് തടയാന്‍ പോലീസിന് അത്ര താല്പര്യമില്ല. ജിയോളജി വകുപ്പ് പാസ് നല്‍കുന്നുണ്ടെന്ന് പറഞ്ഞ് സ്ഥലപരിശോധനയും റവന്യൂവകുപ്പ് അധികൃതര്‍ ഇപ്പോള്‍ പോകാറില്ല. ഇതെല്ലാം വിലയിരുത്തേണ്ട ഉന്നതാധികാരികള്‍ മൗനത്തിലുമാണ്. അപ്പോള്‍ കുറ്റക്കാര്‍ ആരെന്ന സംശയത്തിലാണ് ജനം. ഇളംപള്ളില്‍, പോളച്ചിറ ഭാഗം, ഹിരണ്യനല്ലൂര്‍ ക്ഷേത്രത്തിന് പിറക്വശം, പുത്തന്‍ചന്ത ജങ്ഷന്‍, കൊച്ചുതറ, പതിനാലാം മൈല്‍, തെങ്ങമം, പള്ളിക്കല്‍ പ്രദേശങ്ങളിലാണ് ഇപ്പോള്‍ കൂടുതലായിട്ട് മണ്ണെടുത്തുകൊണ്ടിരിക്കുന്നത്. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ വന്‍തോതില്‍ ഭൂമി പിളര്‍ത്തി മണ്ണെടുക്കുന്നതും പതിവാണ്.