Crime News

മുടവന്തേരിയില്‍ വന്‍സ്‌ഫോടനം

Posted on: 02 Mar 2015


നാദാപുരം: മുടവന്തേരി റോഡില്‍ ഞായറാഴ്ചയുണ്ടായ വന്‍സ്‌ഫോടനം നാട്ടുകാരില്‍ ഭീതി പരത്തി. നാദാപുരം പോലീസും ഇന്ത്യ റിസര്‍വ് ബറ്റാലിയനും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തുവിന്റെ ചില അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
ഉച്ചയ്ക്ക് രണ്ട് മണിക്കുശേഷമാണ് വന്‍ സ്‌ഫോടനം നടന്നത്. സ്ഥലത്തെത്തിയ പോലീസ് സംഘം സ്ഥലത്ത് വ്യാപക പരിശോധന നടത്തി. നേരത്തെ രാഷ്ട്രീയ സംഘട്ടനവും മത സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷവും ഉടലെടുത്ത പ്രദേശമാണിത്.
ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്. സ്ഥലത്ത് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.

 

 




MathrubhumiMatrimonial