ഗുണ്ടാനിയമ പ്രകാരം അറസ്റ്റില്‍
Posted on: 03 Mar 2015
തിരുവനന്തപുരം: കുന്നുകുഴി, ബാര്‍ട്ടണ്‍ഹില്‍, തേക്കുംമൂട് പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയായിരുന്ന കുറ്റവാളിയെ ഗുണ്ടാനിയമപ്രകാരം അറസ്റ്റുചെയ്തു. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനി ടി.സി. 12/1029-ല്‍ രാജേഷിനെയാണ് അറസ്റ്റുചെയ്തത്. ഗുണ്ടുകാട് സാബുവിന്റെ അനുയായിയായ രാജേഷ്, ഗുണ്ടുകാട്ട് നടന്ന ഒരു പൊതുപരിപാടിയില്‍ സാബുവിനെ പങ്കെടുപ്പിച്ചില്ലെന്ന കാരണത്താല്‍ കോളനിയില്‍ അക്രമം അഴിച്ചുവിട്ടിരുന്നുവെന്ന് പോലീസ് അറിയിച്ചു. ശരത് എന്ന യുവാവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന ബാര്‍ട്ടണ്‍ ഹില്ലിലെ ഒരു സ്ത്രീയെ രാജേഷും സംഘവും വീടുകയറി ആക്രമിച്ച കേസും നിലവിലുണ്ട്.
ഇക്കഴിഞ്ഞ ജനവരിയില്‍ രാജേഷിനെയും സംഘത്തെയും കൊണ്ട് യാത്രപോകാന്‍ വിസമ്മതിച്ച ഒട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് ജില്ലാകളക്ടറുടെ ഉത്തരവ് പ്രകാരം മ്യൂസിയം സി.ഐ. ജി. എല്‍. അജിത്കുമാര്‍, എസ്.ഐ. സജി ശങ്കര്‍ എന്നിവരുള്‍പ്പെട്ട സംഘം തിങ്കളാഴ്ച ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 10 പേരെയാണ് ഗുണ്ടാനിയമപ്രകാരം സിറ്റി പോലീസ് അറസ്റ്റുചെയ്തത്.