മൊബൈല്‍ഫോണ്‍ കവര്‍ച്ച: നാലുപേര്‍ അറസ്റ്റില്‍
Posted on: 03 Mar 2015
നാഗര്‍കോവില്‍: കന്യാകുമാരിക്കടുത്ത് വിവിധ മൊബൈല്‍ഫോണ്‍ കവര്‍ച്ചാ കേസുകളിലെ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാലസുബ്രഹ്മണ്യപുരം ശ്രീകുമാര്‍ (36), സുരേന്ദ്രന്‍ (23), തുണ്ടപരപ്പ് രാജശേഖര്‍ (24), രഘു (23) എന്നിവരാണ് ഞായറാഴ്ച വൈകുന്നേരം കന്യാകുമാരിക്കടുത്ത് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച ആഢംബര കാറും ഇവരില്‍നിന്ന് 41 സെല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഫോണ്‍ കവര്‍ച്ച തുടരുമ്പോള്‍ പ്രതികളെ പിടിക്കാന്‍ ഡിവൈ.എസ്.പി. നന്ദകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം തിരച്ചില്‍ നടത്തുകയായിരുന്നു.