മുക്കുപണ്ടമെന്നറിയാതെ തട്ടിയെടുത്ത മാല വീടിനു പിന്നില്‍ കുഴിച്ചിട്ടു
Posted on: 03 Mar 2015
ഹരിപ്പാട്: േൈഹവ കവര്‍ച്ചയ്ക്കിടെ കണ്ണില്‍പ്പെട്ട ബാലെ നടനെ ഭീഷണിപ്പെടുത്തി പിടിച്ചുവാങ്ങിയ മാല മുക്കുപണ്ടമാണെന്ന് പ്രതികളറിഞ്ഞത് പോലീസ് തൊണ്ടിമുതല്‍ വീണ്ടെടുത്തപ്പോഴാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ കവര്‍ച്ചയ്ക്കുശേഷം പ്രതികളില്‍ ഒരാളുടെ വീടിനു പിന്നില്‍ കവറിലാക്കി മാല കുഴിച്ചിട്ടിരിക്കുകയായിരുന്നു. പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് മാലയെപ്പറ്റി വിവരം ലഭിച്ചത്. സംഭവം കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും മാല നഷ്ടപ്പെട്ടതിനെപ്പറ്റി പോലീസില്‍ പരാതി ലഭിച്ചിരുന്നില്ല. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ മാല പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് അറിഞ്ഞത്.
ഹരിപ്പാട്ടെ ബാലെ സംഘത്തിലെ നടനെയാണ് പ്രതികള്‍ ഭീഷണിപ്പെടുത്തി മാല തട്ടിയെടുത്തത്. ബാലെ ട്രൂപ്പിന്റെ വണ്ടിയില്‍ പുലര്‍ച്ചെ കരുവാറ്റയില്‍ വന്നിറങ്ങിയപ്പോഴാണ് ഇയാള്‍ പ്രതികളുടെ കണ്ണില്‍പ്പെട്ടത്. കൈയില്‍ കിട്ടിയത് സ്വര്‍ണമാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികള്‍ ഇതു ഭദ്രമായി സൂക്ഷിച്ചത്. മുക്കുപണ്ടമിപ്പോള്‍ പോലീസിന്റെ കൈവശമാണ്.
രണ്ട് മാസത്തിനിടെ ഹരിപ്പാട്ട്
പിടിയിലായത് 21 ക്രിമിനല്‍ കേസ് പ്രതികള്‍
ഹരിപ്പാട്: രണ്ട് മാസത്തിനിടെ ഹരിപ്പാട് സര്‍ക്കിള്‍ പരിധിയില്‍ 21 ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയിലായതായി സി.ഐ. ടി. മനോജ് പറഞ്ഞു. നിരവധി ക്വട്ടേഷന്‍ കേസുകളിലെ മുഖ്യപ്രതികള്‍ ഉള്‍പ്പെടെയുള്ളവരാണ് വലയിലായത്. ഇവരില്‍ കൊലപാതകക്കേസുകളിലെ ആറ്് പ്രതികളും ഉള്‍പ്പെടും.
വധശ്രമക്കേസുകളിലെ പിടികിട്ടാപ്പുള്ളികളായ മൂന്നുപേര്‍, കവര്‍ച്ചക്കേസുകളിലെ അഞ്ചുപേര്‍, മോഷണം, പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള അടിപിടിക്കേസുകളിലെ ഒമ്പതുപേര്‍, കഞ്ചാവുകേസിലെ പ്രതി എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ അതിശക്തമായ നടപടി തുടരുമെന്ന് സി.ഐ. പറഞ്ഞു.
വധശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
പള്ളിപ്പാട്: പള്ളിപ്പാട് നാലുകെട്ടുംകവല കേന്ദ്രീകരിച്ചുണ്ടായ നിരവധി കേസുകളിലെ പ്രതികളായ നാലുകെട്ടുംകവല ലക്ഷംവീട് കോളനിയില്‍ രഞ്ജിത്ത് (24), ഹരിപ്പാട് തൃപ്പക്കുടം സ്വദേശി രാജീവ് (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നാലുകെട്ടുംകവല സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നടപടി. മണല്‍ക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയാണ് രഞ്ജിത്ത്.