തൊക്കിലങ്ങാടി പാലാപറമ്പില്‍ ബോംബ് സ്ഫാടനം
Posted on: 02 Mar 2015
കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലാപറമ്പില്‍ സി.പി.എം. പ്രവര്‍ത്തകന്റെ വീടിന് സമീപം ബോംബ് സ്‌ഫോടനം. കൂത്തുപറമ്പ് ടൗണിലെ ഓട്ടോഡ്രൈവര്‍ പി.ജിത്തുവിന്റെ വീടിന് സമീപത്താണ് സ്‌ഫോടനം നടന്നത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. സംഭവത്തിനുപിന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകരാണെന്ന് സി.പി.എം. ആരോപിച്ചു. ഞായറാഴ്ച കൂത്തുപറമ്പ് പോലീസിന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിന്റെ ചുവരില്‍ കരിയോയിലൊഴിച്ചു
കൂത്തുപറമ്പ്: ആര്‍.എസ്.എസ്സിന്റെ നിയന്ത്രണത്തിലുള്ള വട്ടിപ്രം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിന്റെ ചുവരുകള്‍ കരിയോയിലൊഴിച്ച് വികൃതമാക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം. മന്ദിരത്തിന് സമീപത്ത് സ്ഥാപിച്ച ആര്‍.എസ്.എസ്സിന്റെയും ബി.എം.എസ്സിന്റെയും കൊടിമരങ്ങളും നശിപ്പിച്ചു. അരയാല്‍തൈ പിഴുതുമാറ്റി. സംഭവത്തിനുപിന്നില്‍ സി.പി.എമ്മാണെന്ന് ആര്‍.എസ്.എസ്. ആരോപിച്ചു. കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കി.