Crime News

ഓപ്പറേഷന്‍ സുരക്ഷ; 46 പ്രതികള്‍ അറസ്റ്റില്‍

Posted on: 03 Mar 2015


ലപ്പുഴ: ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കെ.ബാലചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 46 പ്രതികള്‍ അറസ്റ്റിലായി. ഗുണ്ടാലിസ്റ്റില്‍പ്പെട്ട രണ്ടുപേരും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട അഞ്ചുപേരും കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളില്‍പ്പെട്ട ഒരാളും പിടിയിലായി. അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട രണ്ടുപേരെയും മോഷണം, പിടിച്ചുപറി കേസുകളിലെ പത്തുപേരെയും വിവിധ കോടതികളില്‍നിന്ന് അറസ്റ്റ് വാറന്റുള്ള 26 പേരെയും പിടികൂടിയിട്ടുണ്ട്.

 

 




MathrubhumiMatrimonial