Crime News

ഉത്സവം കണ്ടുമടങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചു

Posted on: 02 Mar 2015


പൊയിനാച്ചി: ബാര മുക്കോത്ത്കാവ് ക്ഷേത്രോത്സവം കണ്ടുമടങ്ങുകയായിരുന്ന രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്പിച്ചു. ബൈക്ക് തകര്‍ത്തു. സി.പി.എം. പ്രവര്‍ത്തകരാണ് അക്രമത്തിനുപിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. പൊയിനാച്ചി മെട്ടയിലെ കെ.സുനില്‍കുമാര്‍ (28), മാങ്ങാട് ആര്യടുക്കത്തെ പ്രജീഷ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മയിലാട്ടി അടുക്കത്തുവയലിലെ ശരണ്‍കുമാറിന്റെ ബൈക്കാണ് തകര്‍ത്തത്. ഇവരുടെ പരാതിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ ബേക്കല്‍ പോലീസ് രണ്ട് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകുന്നേരം പൊയിനാച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പാദൂര്‍ കുഞ്ഞാമു ഹാജി, കൃഷ്ണന്‍ ചട്ട!ഞ്ചാല്‍, എ.കെ.ശശിധരന്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, എം.രാഘവന്‍ നായര്‍, രാഘവന്‍ വലിയവീട്, ഉണ്ണിക്കൃഷ്ണന്‍ പൊയിനാച്ചി, രാജന്‍ കെ.പൊയിനാച്ചി, എം.ദാമോദരന്‍ നായര്‍, പി.വി.കുഞ്ഞിക്കൃഷ്ണന്‍, എം.ബാലകൃഷ്ണന്‍ നായര്‍, ജയേഷ് നെല്ലിയടുക്കം, പ്രദീഷ് നെല്ലിയടുക്കം, അഭിലാഷ് പൊയിനാച്ചി, റിയാസ് കനിംകുണ്ട്, പി.എം.ശശികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
സി.പി.എം. ഉത്സവപ്പറമ്പുകള്‍ രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ള വേദിയാക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സാജിദ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നില്‍, ഉണ്ണിക്കൃഷ്ണന്‍ പൊയിനാച്ചി, എം.ഗിരീഷ് നമ്പ്യാര്‍, അന്‍വര്‍ മാങ്ങാട് എന്നിവര്‍ സംസാരിച്ചു.

 

 




MathrubhumiMatrimonial